ചര്‍ച്ച് ഓഫ് ഗോഡ് കേരള റീജിയന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ചര്‍ച്ച് ഓഫ് ഗോഡ് കേരള റീജിയന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ രൂപീകൃതമായിട്ട് 2022 – ൽ 50 വർഷം തികയുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ ദൈവസഭ കേരളാ റീജിയൻ ഓവർസീയർ റവ. എൻ.പി. കൊച്ചുമോൻ ഉദ്ഘാടനം ചെയ്തു.

പാസ്റ്റർ ജോസഫ് ടി.സാം അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം വൈദ്യുതി മന്ത്രി ശ്രീ എം.എം.മണി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജോമോൻ ജോസഫ് ചരിത്ര അവലോകനം നടത്തി. രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും പെന്തെക്കോസ്തു സഭാ നേതാക്കന്മാരും ആശംസകൾ അറിയിച്ചു. പാസ്റ്റർ ലാലു തോമസ് സ്വാഗതവും പാസ്റ്റർ ബിജു ചാക്കോ കൃതജ്ഞതയും പറഞ്ഞു.

കോവിസ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സമ്മേളനത്തിൽ വിശ്വാസികൾ പങ്കെടുത്തു. ചർച്ച് ഓഫ് ഗോഡ് ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പുതിയ കൗൺസിലംഗങ്ങളുടെ സ്ഥാനാരോഹണവും വിരമിക്കുന്ന കൗൺസിൽ അംഗങ്ങൾക്ക് മെന്റോയും നൽകി ആദരിച്ചു.

-പാസ്റ്റർ ലാലു തോമസ്, കോട്ടയം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!