ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു.
പശ്ചിമബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ് തീയതി തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ഒന്നിന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 20 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22. തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനും ഫലപ്രഖ്യാപനം മെയ് രണ്ടിനും നടക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
80 വയസ്സിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യമുണ്ടാകും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടിങ് സമയം ഒരു മണിക്കൂര്‍ നീട്ടും. വിരമിച്ച ഉദ്യോഗസ്ഥര്‍ നിരീക്ഷകരാകും. പ്രചാരണ വാഹന റാലിക്ക് അഞ്ച് വാഹനങ്ങള്‍ മാത്രം. പത്രിക നല്കാന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. ഓണ്‍ലൈനായും പത്രിക നല്‍കാം. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര് മാത്രം മതി. ആയിരം വോട്ടര്‍മാര്‍ക്ക് ഒരു ബൂത്തായിരിക്കും. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴെ നിലയിലാകും. ദീപക് മിശ്ര കേരളത്തിലെ പൊലീസ് നിരീക്ഷകന്.
കേരളത്തില്‍ 40,771 പോളിങ് സ്റ്റേഷനുകളാണുള്ളത്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.