തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫിന് തുടര്‍ ഭരണം ലഭിക്കുമെന്ന് സര്‍വേ ഫലങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസിന്റെ സീ ഫോര്‍ പ്രീ പോള്‍, ട്വന്റി ഫോര്‍ ന്യൂസിന്റെ കേരള പോള്‍ ട്രാക്കര്‍ സര്‍വേ ഫലങ്ങളാണ് കേരളത്തില്‍ ഇടതു ഭരണം തുടരുമെന്ന് വിധിയെഴുതിയത്.
ഏഷ്യാനെറ്റിന്റെ സര്‍വേയില്‍ എല്‍.ഡി.എഫ് 72 മുതല്‍ 78 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. പിണറായി വിജയന് തന്നെ മുഖ്യമന്ത്രിയാകണമെന്ന് 39 ശതമാനം പേരും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് 18 ശതമാനം പേരും അഭിപ്രായപ്പെട്ടു. യു.ഡി.എഫ് 59 മുതല്‍ 65 വരെ സീറ്റുകളും എന്‍.ഡി.എ മൂന്നു മുതല്‍ ഏഴു വരെ സീറ്റുകളും നേടുമെന്നും സര്‍വേയില്‍ പറയുന്നു.
അതേസമയം എല്‍.ഡി.എഫ് 68 മുതല്‍ 78 വരെ സീറ്റുകള്‍ നേടുമെന്നാണ് ട്വന്റി ഫോറിന്റെ സര്‍വേ ഫലം. പിണറായി വിജയന് തന്നെ മുഖ്യമന്ത്രിയാകണമെന്ന് 30 ശതമാനം പേരും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് 22ശതമാനം പേരും അഭിപ്രായപ്പെട്ടു. യു.ഡി.എഫിന് 62 മുതല്‍ 72 വരെ സീറ്റുകള്‍ ലഭിക്കുമെന്നും എന്‍.ഡി.എ രണ്ടു സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേയില്‍ പറയുന്നു.








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.