എറണാകുളം: എറണാകുളം വാഴക്കാലയില്‍ പാറമടയില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ സന്യാസിനിയായ ജസീന തോമസിനെയാണ് (45) മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി സ്വദേശിനിയാണ് ജസീന തോമസ്.
സിസ്റ്റര്‍ ജസീന തോമസിനെ ഉച്ച മുതല്‍ കാണാനില്ലായിരുന്നെന്നാണ് മഠം അധികൃതരുടെ പ്രതികരണം. സെന്റ് തോമസ് കോണ്‍വെന്റ് അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
സിസ്റ്റര്‍ ജസീനയ്ക്ക് 2011 മുതല്‍ മാനസിക പ്രശ്നങ്ങളുണ്ടെന്നും ചികില്‍സ തേടിയിരുന്നതായും മഠം നല്കിയ പരാതിയിലുണ്ട്.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.