ഷൈജു ഞാറയ്ക്കൽ
ചെങ്ങന്നൂർ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 98ാമത് ജനറല്‍ കണ്വന്ഷന് മാര്‍ച്ച് 11 മുതല്‍ 13 വരെ മുളക്കുഴ സീയോന് കുന്നില്‍ നടക്കും.
“എന്റെ നീതിമാന് വിശ്വാസത്താല്‍ ജീവിക്കും” എന്നതാണ് ഈ വര്‍ഷത്തെ കണ്വന്ഷന് തീം. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി. സി തോമസ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. അഭിഷിക്തരായ ദൈവദാസന്മാര് ദൈവവചനം ശുശ്രൂഷിക്കും.
ചര്‍ച്ച് ഗോഡ് ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ റ്റി. എം മാമച്ചന്, എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു കെ. മാത്യു എന്നിവർ കണ്വന്ഷന് നേതൃത്വം നല്‍കും.
കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സഭാസ്ഥാനത്ത് പ്രത്യേകമായി തയ്യാറാക്കുന്ന പന്തലിലാണ് കണ്വന്ഷന് നടക്കുന്നത്. പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് കണ്വന്ഷന് സ്ഥലത്തേക്ക് പ്രവേശനമുള്ളത്.
സൂമിലും, ഫെയ്സ് ബുക്ക് ലൈവിലും, യുട്യൂബിലും ഇതര സാമൂഹിക മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേഷണം ഉണ്ടായിരുക്കുമെന്ന് മീഡിയ ഡയറക്ടര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യൂവും, സെക്രട്ടറി പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കലും അറിയിച്ചു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.