
സ്വര്‍ണ്ണം, ഡോളര്‍ കടത്തു കേസ് പ്രതികളുടെ മൊഴികളല്ലാതെ മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനെതിരെ കേന്ദ്രാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ വട്ടപ്പൂജ്യം. കസ്റ്റംസ് കേസിലും ജാമ്യമനുവദിച്ച കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി, ശിവശങ്കറിനെതിരെ അന്വേഷണ ഏജന്‍സി എന്തെങ്കിലും കണ്ടെത്തിയതായി പറഞ്ഞിട്ടില്ല.
പ്രതികളായ കെ.ടി.റമീസും സ്വപ്ന സുരേഷും നല്കിയ മൊഴികളില്‍ അന്വേഷണം വേണമെന്ന് പരാമര്‍ശിച്ചു. കസ്റ്റംസ് ശിവശങ്കറിന്റെ കസ്റ്റഡി ആവശ്യപ്പെടാതിരുന്നത് കേസില്‍ അദ്ദേഹത്തിന്റെ ചെറിയ പങ്ക് സംബന്ധിച്ച അന്വേഷണം പൂര്ത്തിയായതിനാലാകാമെന്നും വിധിന്യായത്തിലുണ്ട്. അന്വേഷണ ഏജന്‍സികള്‍ മത്സരിച്ച് മാപ്പുസാക്ഷിയാക്കിയ പ്രതികളുടെ രഹസ്യമൊഴികള്‍ മാത്രമാണ് ശിവശങ്കറിനെതിരെയുള്ളത്.
സ്വപ്ന സുരേഷുമായുള്ള സുഹൃദ്ബന്ധത്തിന്റെ പേരിലാണ് ശിവശങ്കര്‍ അന്വേഷണ പരിധിയിലേക്ക് എത്തിയത്. എന്‍.ഐ.എ.യും കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) 100 മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഒക്ടോബര്‍ 28-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇ.ഡി. അറസ്റ്റ് ചെയ്തു.
കള്ളപ്പണക്കേസില്‍ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവൊന്നും ഇ.ഡി.ക്ക് കണ്ടെത്താനായില്ല. കോടതിയുടെ വിമര്‍ശനം കേള്‍ക്കുകയും ചെയ്തു. കഴിഞ്ഞ 25-ന് ഈ കേസില്‍ ഹൈക്കോടതി ജാമ്യം നല്കി.
സ്വര്‍ണ്ണക്കടത്ത് കേസിലും 25-ന് സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യം നല്കി. രഹസ്യ സിം കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്തില്‍ ഇടപെട്ടു എന്നതുള്‍പ്പെടെ ആക്ഷേപങ്ങള്‍ ഉന്നയിച്ചെങ്കിലും തെളിവില്ല.
60 ദിവസത്തിനകം കസ്റ്റംസ് കുറ്റപത്രം സമര്പ്പിക്കാതിരുന്നപ്പോഴാണ് ജാമ്യം കിട്ടിയത്. എന്നാല്‍ ശിവശങ്കര്‍ നാലാം പ്രതിയായ ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസ് പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്കി. ഈ കേസില്‍ ബുധനാഴ്ച ജാമ്യം കിട്ടി.
എന്‍.ഐ.എ. അന്വേഷിക്കുന്ന കേസ് കഴിഞ്ഞമാസം അഞ്ചിന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ശിവശങ്കര്‍ പ്രതിയല്ല.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.