തിരുവല്ല: ഐപിസി പ്രെയർ സെൻ്റർ കരിസ്മ ക്രൂസേഡ് മഞ്ഞാടി സഭാ സ്റ്റേഡിയത്തിൽ തുടങ്ങി. സഭാ പ്രസിഡൻ്റ് പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം ചെയ്തു. ദോഷകരമായ അവസ്ഥയിൽ കൂടി പോകുമ്പോഴും ദൈവീക പരിപാലനം അനുഭവിച്ചറിയാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
പാസ്റ്റർ അലക്സാണ്ടർ തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ സാം മാത്യു, അജി എം.പോൾ എന്നിവർ പ്രസംഗിച്ചു. പ്രെയർ സെൻ്റർ വോയ്സ് ഗാനശുശ്രൂഷ നടത്തി.
ഇന്ന് (5/2) 10.30 നും 6.30നും പാസ്റ്റർമാരായ കെ.സി.ജോൺ, കെ.സി.സാമുവൽ എന്നിവർ പ്രസംഗിക്കും. 7 ന് (ഞായർ) 8.30 ന് സംയുക്ത ആരാധനയോടെ സമാപിക്കും.
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഗ്രൗണ്ടിൽ യോഗങ്ങൾ നടക്കുന്നതോടൊപ്പം ഓൺലൈനായും ഇതേ സമയം യോഗം ഉണ്ടാകും.
വാർത്ത: ജോജി ഐപ്പ് മാത്യൂസ്
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.