- എം. പി. ടോണി
മലപ്പുറം: എടവണ്ണപ്പാറ ചീക്കോട് പൊന്നാട് ഒറ്റയ്ക്ക് താമസച്ചിരുന്ന ബ്രിഡ്ജറ്റ് റിച്ചാർഡി(72) ൻ്റെ സംസ്കാരശുശ്രൂഷകൾക്കാണ്
പൊന്നാട് തഹ്ലീമുൽ ഇസ്ലാം മദ്രസ വേദിയായത്. വെള്ളിയാഴ്ച രാത്രി മുതൽ മൃതദേഹം സൂക്ഷിക്കാൻ വീട്ടിൽ സ്ഥലമില്ലാത്തതുകൊണ്ടാണ് തൊട്ടടുത്ത മദ്രസയിലേക്ക് മാറ്റിയത്. ഇതിനായി ക്ലാസ് റൂം തുറന്നുനൽകി. മദ്രസാ കമ്മിറ്റി മറ്റൊന്നും ആലോചിക്കാതെ ബാക്കി കാര്യങ്ങളെല്ലാം ഏറ്റെടുത്തു. മദ്രസക്ക് സമീപം താമസിക്കുന്ന സ്ത്രീകളാണ് മൃതദേഹം കുളിപ്പിക്കാനും മറ്റും നേതൃത്വം നൽകിയത്.

ഭവനത്തിലെ സംസ്കാരശുശ്രൂഷകൾ നടന്നത് മദ്രസയിലാണ്. കോഴിക്കോട് സ്വദേശിയായ ഇവർ വർഷങ്ങളായി ചീക്കോട് പഞ്ചായത്തിലെ പൊന്നാടാണ് താമസിച്ചിരുന്നത്. മഞ്ചേരി സ്വദേശിയായിരുന്ന ഭർത്താവ് സുന്ദരൻ നേരത്തേ മരിച്ചിരുന്നു.
മഞ്ചേരിയിൽ ഹോസ്റ്റൽ വാർഡനായി സേവനമനുഷ്ഠിച്ചിരുന്ന ബ്രിഡ്ജറ്റ് വിരമിച്ചതോടെ തനിച്ചായി. കുട്ടികളില്ലാത്ത ഇവർക്ക് കൂട്ടായുണ്ടായിരുന്നതും നാട്ടുകാരായിരുന്നു.
കോഴിക്കോട് വെസ്റ്റ് ഹിൽ സിഎസ്ഐ സെമിത്തേരിയിൽ സംസ്കാരം നടത്തി. ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കി നൽകിയവർക്ക് നന്ദി പറഞ്ഞാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ പുരോഹിതനും വയോധികയുടെ ബന്ധുക്കളും മടങ്ങിയത്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.