അമേരിക്കയില്‍ വരുമാനത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍; മാസവരുമാനം പതിനായിരം ഡോളര്‍

അമേരിക്കയില്‍ വരുമാനത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍; മാസവരുമാനം പതിനായിരം ഡോളര്‍

വാര്‍ഷിക വരുമാനത്തില്‍ അമേരിക്കയിലെ ഇന്ത്യക്കാരാണ് മുന്നില്‍. പ്രതിവര്‍ഷ വരുമാനം 1,20,000 ഡോളറാണ്. മാസംതോറും ഒരു ഇന്ത്യക്കാരന് പതിനായിരം ഡോളര്‍ കൈകളിലെത്തുന്നതായാണ് കണക്കുകളില്‍ കാണുന്നത്.

ഏഷ്യ-പസഫിക്-അമേരിക്കന്‍ കൂട്ടായ്മ നടത്തിയ പഠനത്തിലാണ് അമേരിക്കയിലെ ഇന്ത്യക്കാരാണ് വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്.

വെള്ളക്കാരടക്കമുള്ള അമേരിക്കയിലെ മറ്റെല്ലാ രാജ്യക്കാരുടെയും വരുമാനത്തേക്കാളും കൂടുതലാണ് ഇന്ത്യക്കാരുടെ വരുമാനം.
1,19,858 ഡോളര്‍ വാര്‍ഷിക വരുമാനം ഇന്ത്യക്കാര്‍ക്കുളളപ്പോള്‍ അമേരിക്കയിലെ ബര്‍മ്മീസ് കുടുംബത്തിന് കിട്ടുന്നത് 45,345 ഡോളറാണ്. എന്നാല്‍ കറുത്ത വര്‍ഗ്ഗക്കാരുടെ വാര്‍ഷിക വരുമാനം ഇതിലും കുറവാണ്. 41,511 ഡോളര്‍. ഏഷ്യക്കാരുടെ വാര്‍ഷിക ഗാര്‍ഹിക വരുമാനം 87,194 ഡോളറും ലാറ്റിന്‍ അമേരിക്കക്കാരുടെ വാര്‍ഷിക വരുമാനം 51,404 ഡോളറുമാണ്.

വെള്ളക്കാരുടെ വാര്‍ഷിക വരുമാനം 67,937 ഡോളറേയുള്ളൂ. ഹൈലി സ്‌കില്‍ഡില്‍ വര്‍ക്ക് ചെയ്യുന്നവരാണ് ഇന്ത്യക്കാരില്‍ അധികം പേരും. ഇതില്‍ ഐ.റ്റി. മെഡിക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് അധികം പേരും. നഴ്‌സിംഗ് മേഖലയാണ് വാസ്തവത്തില്‍ ഇന്ത്യക്കാരില്‍ കേരളീയരെ സമ്പന്നരാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!