ചൈനയിലെ ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയര്‍മാനെ കൈക്കൂലി വാങ്ങിയെന്ന പേരില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കഴിഞ്ഞദിവസം വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു.
ചൈനീസ് പൊതുമേഖലാ സ്ഥാപനമായ ചൈന ഹൗറോങ്ങ് അസറ്റ് മാനേജ്മെന്റ് കമ്പനി മുന്‍ ബോര്‍ഡ് ചെയര്മാന് ലായ് ഷിയോമിനെയാണ് കോടതിവിധി പ്രകാരം വധിച്ചത്.
അഴിമതിക്കുറ്റം മാത്രമല്ല തന്റെ മേല്‍ ചുമത്തിയിരുന്നത്. ഒന്നിലധികം വിവാഹം കഴിച്ചതിനും ഇയാളെ നേരത്തെ കോടതി കുറ്റവാളിയാക്കിയിരുന്നു. കമ്പനി ചെയര്മാന് ആയിരിക്കെ 2008-18 കാലഘട്ടത്തില്‍ ലായ്ഷിയോമിന് 2.76 കോടി ഡോളറിന്റെ അഴിമതി നടത്തിയെന്നാണ് കോടതി കണ്ടെത്തിയത്.
വിവിധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അനധികൃതമായി സഹായം ചെയ്തു കൊടുത്ത് കൈക്കൂലി വാങ്ങിയെന്നതായിരുന്നു തന്നെക്കുറിച്ചുള്ള കുറ്റം.
ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളെയും ഇതുപോലെ കുറ്റവിചാരണയ്ക്ക് വിധേയരാക്കിയാല്‍ കുറഞ്ഞപക്ഷം ഒരു ഡസന്‍ പെരെയെങ്കിലും കാലപുരിക്കയക്കേണ്ടി വരും.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.