വര്‍ഗീസ് ഫിലിപ്പോസ് ഉപദേശിക്ക് ഒടുവില്‍ കയറിക്കിടക്കാന്‍ വീടായി. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ സൈക്കിളില്‍ സഞ്ചരിച്ച് സുവിശേഷത്തിന്റെ വിത്തുകള്‍ പാകിയ സൈക്കിള്‍ ഉപദേശിയുടെ കഥ തന്നെ പോരാട്ടങ്ങളുടേതാണ്.
ആത്മാക്കളുടെ രക്ഷയൊന്നു മാത്രമാണ് ഇന്നും തന്റെ ആഗ്രഹം. ഈ ആഗ്രഹം മനസ്സില്‍ പേറി ഉലകം ചുറ്റുമ്പോഴും സ്വന്തമായി ഒന്നുംതന്നെ തനിക്ക് നേടാനായില്ല.
ഒടുവില്‍ മല്ലപ്പള്ളിയില്‍ 9 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി. ഗിലെയാദ് മിനിസ്ട്രിയാണ് ഭവന നിര്‍മ്മാണത്തിന് ആവേശം പകര്‍ന്നത്. അദ്ദേഹത്തിന്റെ ജീവിതകഥ ക്രൈസ്തവചിന്തയില്‍ എഴുതിയപ്പോള്‍ വായക്കാര്‍ തന്ന പണവും സൈക്കിള്‍ ഉപദേശിക്ക് സഹായകമായി. അദ്ദേഹത്തെ അടുത്തറിയുന്നവരും ഭവന നിര്‍മ്മാണത്തിന് സഹായിച്ചു. മനോഹരമായ ഒരു കൊച്ചുവീട് ദൈവാനുഗ്രഹത്താല്‍ ലഭിച്ചതില്‍ അദ്ദേഹം അതീവ സന്തുഷ്ടനാണ്.
ജനുവരി 19-ന് നടന്ന സമര്‍പ്പണ ശുശ്രൂഷയില്‍ അദ്ദേഹം പറഞ്ഞ മറുപടി വാക്കുകളില്‍ അത് പ്രകടമായിരുന്നു. ഈ വീട്ടില്‍ തന്റെ ഭാര്യ കൂടെ പാര്‍ക്കുവാന്‍ ഇല്ലാത്തതിലുള്ള ദുഃഖം അദ്ദേഹം പങ്കുവച്ചു. ഭാര്യ മേരി അകാലത്തില്‍ നിത്യതയിലേക്കു ചേര്‍ക്കപ്പെട്ടു.
ക്രൈസ്തവചിന്തയുടെ ഓവര്‍സീസ് എഡിറ്റര്‍ വര്‍ഗീസ് ചാക്കോ പ്രാര്‍ത്ഥിച്ച് വീടു തുറന്ന് ഗൃഹപ്രവേശനം നടത്തി. ക്രൈസ്തവചിന്ത ചീഫ് എഡിറ്റര്‍ കെ.എന്‍. റസ്സല്‍, പാസ്റ്റര്‍ ബിജു, ബാബു ജോസഫ്, മറിയാമ്മ ചാക്കോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

അല്പം ബുദ്ധിവൈകല്യമുള്ള മകന് ഹാനോക്കി (30)നോടൊപ്പമാണ് സൈക്കിള്‍ ഉപദേശിയുടെ വാസം. അതുകൊണ്ട് സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ ഇപ്പോള്‍ അദ്ദേഹത്തിനാവുന്നില്ല.
സൈക്കിള്‍ ഉപദേശിയുടെ പോരാട്ടകഥ ക്രൈസ്തവചിന്തയിലൂടെ വായിച്ച്, സാമ്പത്തികമായും പ്രാര്‍ത്ഥനയിലൂടെയും സഹായിച്ച മാന്യവായനക്കാര്‍ക്ക് ക്രൈസ്തവചിന്ത എഡിറ്റോറിയല്ബോര്ഡിന്റെ നിസ്സീമമായ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
വീടുപണി തീര്‍ന്നെങ്കിലും ഭാരിച്ച കടഭാരം ഇപ്പോള്‍ അദ്ദേഹത്തിനുണ്ട്. (ഫോണ്‍: 9605102251)































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.