ഐ.പി.സി. 97-ാമത് ജനറല്‍ കണ്‍വന്‍ഷനില്‍ പ്രധാനപ്പെട്ട പാസ്റ്റര്‍മാരെ ഒഴിവാക്കിയതില്‍ ‘ജയോത്സവം ന്യൂസ്’ അതൃപ്തി രേഖപ്പെടുത്തി.
പാസ്റ്റര്‍മാരായ കെ.സി. തോമസ്, ഷിബു നെടുവേലില്‍, ബി. മോനച്ചന് എന്നിവരെ പ്രസംഗകരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെയാണ് വിമര്‍ശിച്ചിരിക്കുന്നത്. വിശ്വാസികള്‍ ഒന്നടങ്കം അതൃപ്തിയിലാണെന്നും ജയോത്സവം ന്യൂസ് പറയുന്നു.
34 വര്‍ഷമായി പാസ്റ്റര്‍ കെ.സി. തോമസ് കുമ്പനാട് കണ്‍വന്‍ഷനില്‍ സ്ഥിരം പ്രസംഗകനാണ്. 14 വര്‍ഷം അദ്ദേഹം ഐ.പി.സി.യുടെ വിവിധ എക്സിക്യൂട്ടീവ് പോസ്റ്റുകള്‍ വഹിച്ചിരുന്നു. പാസ്റ്റര്‍മാരായ ഷിബുവും മോനച്ചനും സ്വദേശത്തും വിദേശത്തും അറിയപ്പെടുന്ന പ്രസംഗകരാണ്. എന്നിട്ടും അവരെ തഴഞ്ഞതായി ജയോത്സവം ന്യൂസ് പരിഭവപ്പെടുന്നു.
എന്നാല്‍ അതിനേക്കാള്‍ നീതിയില്ലാത്ത നടപടിയാണ് പാസ്റ്റര്‍ ജേക്കബ് ജോണിന്റെ കാര്യത്തില്‍ ഉണ്ടായത്. രണ്ടു പ്രാവശ്യം ഐ.പി.സി.യുടെ ജനറല്‍ പ്രസിഡന്റായിരുന്ന അദ്ദേഹത്തെ ഉപേക്ഷിച്ചത് എന്തുകൊണ്ടും ശരിയായില്ല. നിശ്ചയമായും ജേക്കബ് ജോണിനെ ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കണമായിരുന്നു. ഇത് ജനറല്‍ കൗണ്‍സിലിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്.
ഇതിനു മുമ്പൊരിക്കലും മുന്‍ ജനറല്‍ പ്രസിഡന്റുമാരെ ഒഴിവാക്കി കുമ്പനാട് കണ്വന്ഷന് നടത്തിയിട്ടില്ല. ഇത് ജയോത്സവം ന്യൂസ് കാണാതെ പോയത് അശ്രദ്ധ കൊണ്ടാകാം.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.