കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് തുടങ്ങി; പലയിടങ്ങളിലും സംഘര്‍ഷം

കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് തുടങ്ങി; പലയിടങ്ങളിലും സംഘര്‍ഷം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ആരംഭിച്ച ട്രാക്ടര്‍ റാലിക്കിടെ പലയിടങ്ങളിലും സംഘര്‍ഷം. സിങ്കു, തിക്രി അതിര്‍ത്തികളില്‍ നിന്നാണ് പരേഡ് ആരംഭിച്ചത്. അതേസമയം അതിര്‍ത്തിയില്‍ റാലി പൊലിസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. ബാറിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടു നീങ്ങിയ കര്‍ഷകര്‍ക്കെതിരേ പോലിസ് ലാത്തി ചാര്‍ച് നടത്തി. കര്‍ഷകര്‍ക്കെതിരേ കല്ലേറ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഗാസിപൂരിലും തിക്രിയിലുമാണ് സംഘര്‍ഷമുണ്ടായത്. ഇന്ന് അതിരാവിലെ തന്നെ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലെ ബാരിക്കേഡുകള്‍ പൊലിസ് നീക്കിത്തുടങ്ങിയിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ ട്രാക്ടര്‍ റാലി.

ബാരിക്കേട് മറികടന്ന് റാലി മുന്നോട്ട് പോകുന്നതിനിടെയാണ് പൊലീസ് തടഞ്ഞത്. സമാധാനപരമായി മാത്രമാണ് റാലി മുന്നോട്ടുപോകുന്നതെന്ന് കര്‍ഷകസംഘടനകള്‍ പറഞ്ഞു. നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു. ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്. റിപ്പബ്വിക് ദിനാഘോഷ പരേജിന് ശേഷം ട്രാക്റ്റര്‍ റാലി നടത്താനായിരുന്നു ഡല്‍ഹി പൊലിസ് അനുമതി നല്‍കിയിരുന്നത്.

സമാധാനപരമായി മാത്രമാണ് മാര്‍ച്ച്‌ മുന്നോട്ടുപോകുന്നതെന്ന് കര്‍ഷകസംഘടനകള്‍ പറഞ്ഞു. നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷകസംഘടനകള്‍ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സമരത്തിന് രാജ്യം സാക്ഷിയാകാന്‍ പോകുന്നത്. ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അതിലും അധികം ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്. ഒരു ട്രാക്ടറില്‍ നാല് പേര്‍ വരെയാണ് ഉണ്ടാവുക. വളണ്ടിയര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. രാജ്പഥില്‍ റിപ്ലബിക് ദിന പരേഡ് അവസാനിക്കുമ്‌ബോള്‍ തന്നെ ദില്ലി അതിര്‍്ത്തികളില്‍ ട്രാക്ടര്‍റാലിക്ക് തുടക്കമാവും.

സിംഘു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് ട്രാക്ടര്‍ റാലിക്ക് അനുമതി. ഡല്‍ഹിയില്‍ വ്യാപക ഗതാഗത നിയന്ത്രണണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നടമാര്‍ച്ച്‌ നടത്താനും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്പത്തില്‍ നിന്നും ആരംഭിച്ച്‌ ചെങ്കോട്ടയില്‍ അവസാനിക്കുന്ന സൈനിക, അര്‍ധ-സൈനിക പരേഡുകളാണ് സാധാരണഗതിയില്‍ റിപ്പബ്ലിക് ദിനത്തിലെ പ്രധാന പരിപാടി. രാഷ്ട്രപതി പരേഡ് സല്യൂട്ട് സ്വീകരിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരിക്കും. ട്രാക്ടര്‍ റാലിക്കായുള്ള പ്രയാണ പാത തയ്യാറായിക്കഴിഞ്ഞതായി റാലിക്ക് നേതൃത്വം നല്‍കുന്ന സംഘടനകളില്‍ ഒന്നായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി തിങ്കളാഴ്ച്ച വ്യക്തമാക്കിയിരുന്നു. റാലിയില്‍ കടുത്ത പൊലീസ് സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്ന പാതയിലൂടെയായിരിക്കും റാലിയെന്നും കര്‍ഷകര്‍ നേരത്തെ അറിയിച്ചിരുന്നു. മാത്രമല്ല, റാലിയില്‍ കര്‍ഷക സംഘടനകളുടെ കൊടികള്‍ മാത്രമേ ഉപയോഗിക്കാവുവെന്നും കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ അണിചേരുന്നത്.റിപ്പബ്ലിക് ദിനത്തിന്റെയും ട്രാക്ടര്‍ പരേഡിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!