ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ അമ്മ യുവതികളായ രണ്ട് പെണ്മക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ചയാണ് സംഭവം. തിങ്കളാഴ്ച സത്യയുഗം ആരംഭിക്കുമെന്നും അന്ന് മക്കള്‍ പുനര്‍ജനിക്കുമെന്ന മന്ത്രിവാദിയുടെ ഉപദേശത്തെ തുടര്‍ന്നാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.
ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യായാമത്തിനായുപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിതാവും സാക്ഷിയായിരുന്നു.
പൊലിസ് നല്കുന്ന വിവരം അനുസരിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ പിതാവ് എന്‍ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പലാണ്. അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിന്‍സിപ്പലുമാണ്.
ഭോപ്പാലിലെ കോളജില്‍ പി.ജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട മൂത്തമകള്‍ അലേഖ്യ. ഇളയമകള്‍ സായ് ദിവ്യ ബി.ബി.എ പഠനം പൂര്‍ത്തിയാക്കിയ ശേഷം എ.ആര്.റഹ്മാന് മ്യൂസിക് അക്കാദമിയില്‍ നിന്നും സംഗീതം പഠിച്ചു വരികയായിരുന്നു.
കൊവിഡ് തുടങ്ങിയതു മുതല്‍ അസാധാരണമായ പെരുമാറ്റമായിരുന്നു ഇവരുതെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇവര്‍ ശിവനഗറില്‍ പുതിയതായ പണി കഴിപ്പിച്ച വീട്ടിലേക്ക് മാറിയത്. ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നു.
കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നുണ്ട്. അന്നേ ദിവസം ഇവിടെ നിന്നും ചില ശബ്ദങ്ങളും കരച്ചിലും കേട്ടതായും മൊഴിയുണ്ട്.
തുടര്‍ന്ന് അയല്‍ക്കാരാണ് പൊലിസിനെ വിളിച്ചറിയിച്ചത്. പൊലിസ് എത്തിയപ്പോള്‍ ഇവര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ ബലംപ3യോഗിച്ചാണ് അകത്തു കടന്നത്. പൂജമുറിയില്‍ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. മറ്റൊന്ന് തൊട്ടടുത്ത മുറിയില്‍ നിന്നാണ് ലഭിച്ചത്. ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.
പൂജകള്‍ക്ക് ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും തുടര്‍ന്ന് മൂത്തമകള്‍ അലേഖ്യയെയും കൊലപ്പെടുത്തിയെന്നുമാണ് പൊലിസ് പറയുന്നത്. ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
മൂത്തകുട്ടിയുടെ മൃതദേഹം പൂജമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. രണ്ടാമത്തെ മകളുടെ മൃതദേഹം അടുത്തമുറിയിലായിരുന്നു.








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.