കുവൈറ്റ് വിദേശികളെ ഒഴിവാക്കി സ്വദേശിവല്‍ക്കരണത്തിന് ഒരുങ്ങുന്നു

കുവൈറ്റ് വിദേശികളെ ഒഴിവാക്കി സ്വദേശിവല്‍ക്കരണത്തിന് ഒരുങ്ങുന്നു

2019 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 1.20 ലക്ഷം പ്രവാസികള്‍ കുവൈറ്റില്‍ ജോലീ ചെയ്യുന്നു. ഇവരെ പടിപടിയായി ഒന്നടങ്കം കുവൈറ്റ് വിദേശികളെ ഒഴിവാക്കി സ്വദേശിവല്‍ക്കരണത്തിന് ഒരുങ്ങുന്നു.

2019 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 1.20 ലക്ഷം പ്രവാസികള്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നു. ഇവരെ പടിപടിയായി ഒന്നടങ്കം പിരിച്ചുവിടാനാണ് കുവൈറ്റ് സര്‍ക്കാരിന്റെ നീക്കം. 2017-ലാണ് സ്വദേശിവല്‍ക്കരണം നടത്തി വിദേശികളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പിരിഞ്ഞു പോകേണ്ടി വരിക.

പൊതുമേഖലയിലെ ജോലി മുഴുവനായും കുവൈത്തികള്‍ക്കായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി സിവില്‍ സര്‍വ്വീസ് ബ്യൂറോ പദ്ധതി തയ്യാറാക്കിയതായി വാണിജ്യ-വ്യാപാര മന്ത്രി ഫൈസല്‍ അല്‍ മെദ്‌ലിജ് പറഞ്ഞു. രണ്ടു വര്‍ഷത്തിനകം സ്വദേശിവല്‍ക്കരണം പൂര്‍ണ്ണമാകും.

കൊവിഡ് വന്നതോടെ നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. കഴിഞ്ഞവര്‍ഷം നവംബറില്‍ 120 വിദേശികളെ പിരിച്ചുവിട്ടു. ആഗസ്റ്റില്‍ 48 സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നായി 1183 വിദേശികളുടെ തൊഴില്‍ കരാറും റദ്ദാക്കി.

100 ശതമാനം സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നതെങ്കിലും കാര്‍ഷികമേഖലയില്‍ 75 ശതമാനമാക്കി ചുരുക്കിയേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!