ഐപിസി 97-ാമത് ജനറൽ കൺവെൻഷൻ തുടങ്ങി. ജനുവരി 24ന് സമാപിക്കും. വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ചിരിക്കുന്ന കൺവെൻഷൻ ആഴ്ചകൾക്കു മുമ്പ് തയ്യാറാക്കി റെക്കോർഡ് ചെയ്ത പ്രസംഗങ്ങളാണ്. ഇനി വരാൻ പോകുന്ന പ്രസംഗങ്ങളും ഇങ്ങനെയുള്ളതാണ്. ജനറല്‍ പ്രസിഡന്റ് റവ. വത്സന് എബ്രഹാം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് അധ്യക്ഷത വഹിച്ചു. വൽസൻ എബ്രഹാം പ്രസംഗം ആരംഭിക്കുമ്പോൾ ഹാർവെസ്റ്റ് യുട്യൂബ് ചാനലിൽ 750 പേർ വീക്ഷിക്കാനുണ്ടായിരുന്നത് ഇന്ത്യൻ സമയം 8.05 ആയപ്പോൾ 97 പേർ ആയി കുറഞ്ഞു . അവരുടെ ഫെയ്സ് ബുക്കിൽ ഉണ്ടായിരുന്നത് 382 പേർ. റവ. ജോൺ കെ. മാത്യുവിൻ്റെ പ്രസംഗം പ്രക്ഷേപണം ചെയ്തപ്പോൾ യുട്യൂബ് ചാനലിലെ കാഴ്ചക്കാർ 327 പേരായി ഉയർന്നു.
ഒരു പെന്തെക്കോസ്ത് പത്രത്തിന്റെ യുട്യൂബ് ചാനലിൽ 336 ഉം മറ്റൊരു പത്രത്തിന്റെ ചാനലിൽ 179 പേരുമാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്. 8.05 ന് പിവൈപിഎ ഫെയ്സ് ബുക്ക് പേജിൽ കാഴ്ചക്കാർ 387 പേരായിരുന്നു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.