തിരുവനന്തപുരം: നികുതി ഭാരങ്ങളും വിലക്കയറ്റവുമില്ലാതെ സാധാരണക്കാര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കിയും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ്.
ക്ഷേമ പെന്‍ഷനുകള്‍ 1500 ല്‍ നിന്ന് 1600 രൂപയാക്കിയും തകര്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് റബ്ബറിന്റെ തറവില ഉയര്‍ത്തുകയും നെല്ലിന്റേയും നാളികേരത്തിന്റെയും സംഭരണവില വര്‍ധിപ്പിക്കുകയും ചെയ്തു. റബറിന്റെ വില 170 രൂപയും നെല്ലിന്റെ താങ്ങുവില 28 രൂപയുമാക്കി. നാളികേരത്തിന്റെ താങ്ങുവില 32 രൂപയാക്കി. 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് നികുതി ഭാരങ്ങളും വിലക്കയറ്റവുമില്ലാതെ സാധാരണക്കാര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്കി പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബഡ്ജറ്റ്.
കോവിഡ് സൃഷ്ടിച്ച ധനപ്രതിസന്ധി പരിഹരിക്കാന്‍ വിവിധ മേഖലകള്‍ക്ക് വായ്പകള്‍ അടക്കം വിവിധ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസ്എസിലെ സ്നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. ഒാരോ പദ്ധതി പ്രഖ്യാ പനത്തിനു മുന്‍പും സംസ്ഥാന ത്തെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ കവിതകള്‍ മന്ത്രി ഉദ്ധരിച്ചു. ബജറ്റില്‍ കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമുണ്ടായി.
ബജറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
*2021-22 ല്‍ എട്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യവകുപ്പില്‍ 4000 തസ്തിക സൃഷ്ടിക്കും * ക്ഷേമപെന്‍ഷനുകള്‍ നൂറ് രൂപ വര്‍ധിപ്പിച്ച് 1600 രൂപയാക്കി * കേന്ദ്ര നിലപാട് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി* 15000 കോടിയുടെ കിഫ്ബി പദ്ധതി നടപ്പാക്കും * റബറിന്റെ തറവില 170 രൂപയാക്കി , നാളികേരത്തിന്റെ സംഭരണവില 5 രൂപ കൂട്ടി 32 ആക്കി. നെല്ലിന്റെ സംഭരണവില 28 ആക്കി * തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആയിരം കോടി അധികം നല്‍കും * 4530 കിലോമീറ്റര്‍ റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കും * അഭ്യസ്തവിദ്യര്‍ക്ക് തൊഴിലിന് കര്‍മപദ്ധതി, * സ്ത്രീകള്‍ക്ക് തൊഴിലിന് പ്രത്യേക പദ്ധതി * തൊഴില്‍ അന്വേഷകര്‍ക്ക് കംപ്യൂട്ടര്‍ അടക്കം വായ്പ നല്‍കും* തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ ലഭ്യമാക്കും * അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. * ജൂലായ് മാസത്തോടെ കെ ഫോണ്‍ പദ്ധതി പൂര്‍ത്തിയാക്കും, ഫെബ്രുവരിയില്‍ ആദ്യ ഘട്ടം * തൊഴില്‍ വേണ്ടവര്‍ക്ക് അടുത്തമാസം മുതല്‍ ഡിജിറ്റല്‍ രജിസ്ട്രേഷന് ആരംഭിക്കും * ദുര്‍ബല വിഭാഗക്കാര്‍ക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് , സംവരണ വിഭാഗങ്ങള്‍ക്ക് സൗജന്യ ലാപ്ടോപ്പ്്് * ജോലി നഷ്ടപ്പെട്ട പ്രഫഷണലുകള്‍ക്ക് തൊഴില്‍ നല്‍കും * സര്‍വകലാശാലകളില്‍ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കും * ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കും * പശ്ചാത്തല സൗകര്യങ്ങള്‍ക്ക് കിഫ്ബി വഴി 2000 കോടി അനുവദിക്കും* കോളജുകള്‍ക്ക് 1000 കോടി * പുതിയ കോഴ്സുകള്‍ അനുവദിക്കും * ഉന്നത വിദ്യാഭ്യാസത്തിന് ആറിന പദ്ധതി *കോളജുകളില്‍ ഒഴിവുള്ള 800 തസ്തികകള്‍ ഉടന്‍ നികത്തും * കോളജുകളില്‍ 10 ശതമാനം സീറ്റ് വര്‍ധന* സര്‍വകലാശാലകളില്‍ 800 തസ്തികകള്‍* ആരോഗ്യ ഗവേഷണ സര്‍വകലാശാലയ്ക്ക് ഡോ. പല്‍പ്പുവിന്റെ പേര് * സര്‍വകലാശാലകളില്‍ മികവിന്റെ 30 കേന്ദ്രങ്ങള്‍ * ഗവേഷണത്തിന് മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ് * വരുന്ന അധ്യയന വര്‍ഷം 20000 കുട്ടികള്‍ക്ക് ഉന്നത പഠന സൗകര്യം * 2600 സ്റ്റാര്‍ട്ടപ്പുകള്‍ വരും * സ്റ്റാര്‍ട്ട്പ്പുകള്‍ക്ക് 50 കോടി * തിരുവനന്തപുരത്ത് മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് * കേരളത്തിലെ മരുന്ന് ഉല്‍പ്പാദനം 250 കോടിയായി ഉയര്‍ത്തും* കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് ഈ വര്‍ഷം തറക്കല്ലിടും* ടെക്നോപാര്‍ക്കിന് 22 കോടി, ഇന്‍ഫോപാര്‍ക്കിന് 36 കോടി, സൈബര്‍ പാര്ക്കിന് 12 കോടി* കേരള ഇന്നവേഷന്‍ ചലഞ്ചിന് 40 കോടി * കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ ബോര്‍ഡ് രൂപീകരിക്കും* മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് തുടക്കമിടും; ഇതിനായി 5000 കോടി അനുവ ദിക്കും* മൂന്നരലക്ഷം കുട്ടികള്‍ക്ക് പുതുതായി പഠന സൗകര്യം * കേരളത്തില്‍ ഇന്റര്‍നെറ്റ് ആരുടെയും കുത്തകയാവില്ല. * വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ വന്‍കിട പദ്ധതികള്‍ * തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹദ്പദ്ധതി* കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 8000 ഏക്കര്‍ ഏറ്റെടുക്കും *തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപീകരിക്കും * അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ അനുവദിക്കും. ശരാശരി 75 ദിവസം തൊഴില്‍ നല്‍കും* ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ്പ *ടൂറിസം മാര്‍ക്കറ്റിംഗിന് 100 കോടി * ഏകോപിത പ്രവാസി പദ്ധതിക്ക് നൂറ് കോടി * ചാന്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും* പ്രവാസി ചിട്ടി ഉൗര്‍ജിതമാക്കും * മടങ്ങിവരുന്ന പ്രവാസികള്‍ക്ക് നൈപുണ്യ പദ്ധതി *നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിക്ക് 3000രൂപ പെന്ഷന് * കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മ്മപദ്ധതി* കാര്‍ഷിക മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരം * കര്‍ഷക തൊഴിലാളി ക്ഷേമനിധിയ്ക്ക് 100 കോടി* ആലപ്പുഴയില്‍ അടുത്ത മാസം ഡിജിറ്റല്‍ ആയി കയര്‍ വ്യാപാര മേള നടത്തും * കൈത്തറി മേഖലക്ക് 52 കോടി രൂപ വകയിരുത്തും* മത്സ്യ സംസ്കരണ വിപണനത്തിനും മത്സ്യകൃഷിക്കും 66 കോടി രൂപ * എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ സഹായത്തോടെ കയര്‍ ക്രാഫ്ട് സെന്ററുകള്‍ക്ക് നാല് കോടി * അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് 10 കോടി * ഭിന്നശേഷിക്കാരുടെ സ്വയം തൊഴില്‍ പദ്ധതിക്ക് 6 കോടി










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.