സത്യസന്ധതയ്ക്കു പേരുകേട്ട ജസ്റ്റിസ് കമാല്‍ പാഷെയ്ക്കു എം.എല്‍.എ. ആകാന്‍ മോഹം. പക്ഷേ ആ മോഹം അദ്ദേഹത്തിനുണ്ടെന്ന് ജനം അറിയാന്‍ പാടില്ലെന്ന് നിര്‍ബന്ധമുണ്ടുതാനും. യു.ഡി.എഫിന് താല്പര്യമെങ്കില് അരക്കൈ നോക്കാം.
യു.ഡി.എഫ്. ഒരവസരം തന്നാല്‍ അഴിമതിയെ ഈ നാട്ടില്‍ നിന്നും എന്നെന്നേക്കുമായി ജസ്റ്റിസ് കമാല്‍ പാഷെ പറഞ്ഞുവിടുമത്രേ.
അതുകൊണ്ട് അദ്ദേഹത്തിന് പ്രചരണത്തിന് സൗകര്യമുള്ള എറണാകുളം ജില്ലയിലെ ഏതെങ്കിലും മണ്ഡലം മതി. പുനലൂര്‍ വേണ്ട. യു.ഡി.എഫുകാര്‍ സീറ്റ് വാഗ്ദാനം നല്‍കിയെങ്കിലും ”നിങ്ങള്‍ക്കൊക്കെ നിര്‍ബന്ധമാണെങ്കില്‍” ഞാന്‍ നാടിനെ സേവിക്കാം എന്നതാണ് തന്റെ നിലപാട്.
അല്ല, നാട്ടുകാര്‍ ചില ചോദ്യങ്ങള്‍ അദ്ദേഹത്തിനു നേര്‍ക്ക് എയ്തു കഴിഞ്ഞു. അഴിമതിയ്ക്കെതിരെ പോരാടാന്‍ റിട്ടയര്‍ ചെയതു കഴിഞ്ഞപ്പോഴാണല്ലോ വെളിപ്പാടുണ്ടായത്. അതെന്താണ്? ഇത്രയുംനാള്‍ എവിടെയായിരുന്നു?
ഹൈക്കോടതി ജഡ്ജി ആയിരുന്ന് ഉയര്‍ന്ന ശമ്പളം, കാര്‍, സ്റ്റാഫ്, മറ്റാനുകൂല്യങ്ങള്‍ ഒക്കെ കൈപ്പറ്റിക്കൊണ്ടിരുന്നപ്പോള്‍ നാട്ടുകാരെ സേവിക്കാന്‍ ന്യായാധിപ സ്ഥാനം വലിച്ചെറിയാന്‍ എന്തേ തോന്നിയില്ല? ഇപ്പോള്‍ ന്യായമായ പെന്ഷന് ഉണ്ടാകും. പിന്നെ സമയവും ധാരാളം. എല്‍.ഡി.എഫ്. ജസ്റ്റിസ് പാഷെയെ ‘അറിയുകയേ ഇല്ല.’ അറിയുന്നത് യു.ഡി.എഫ്. മാത്രം.
ജില്ലാ ജഡ്ജി ആയിരുന്നപ്പോഴും ഹൈക്കോടതി ജഡ്ജി ആയപ്പോഴും അദ്ദേഹം ന്യായാധിപന്റെ ഇരിപ്പിടത്തോട് നൂറുശതമാനവും വിശ്വസ്തനായിരുന്നു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ വിധിക്കാന്‍ മടിയുണ്ടായില്ല. ജാതിമത വര്‍ഗ്ഗീയത അദ്ദേഹത്തിന്റെ അടുത്തുകൂടെ പോലും പോയിട്ടില്ല. മതനിരപേക്ഷതയുടെ മാതൃകാ ആള്‍രൂപമാണ് ജസ്റ്റിസ് കമാല്‍ പാഷെ അന്നും ഇന്നും.
”സീസറുടെ ഭാര്യ സംശയത്തിനതീതയായിരിക്കണമെന്ന” തന്റെ ഒറ്റ പ്രഖ്യാപനം കൊണ്ട് അടിതെറ്റി നിലംപരിചായത് കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായ കെ.എം. മാണിയായിരുന്നു.
ഉദ്യോഗസ്ഥനായിരിക്കെ സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ എല്ലാം പറ്റിയ ശേഷം പെന്ഷന് ആനുകൂല്യങ്ങളുടെ അനുഗ്രഹത്തോടെ ജീവിക്കുന്ന അങ്ങ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ഉചിതമല്ല. കോണ്‍ഗ്രസിനകത്ത് ആ പ്രസ്ഥാനത്തിനു വേണ്ടി ത്യാഗോജ്ജ്വലമായ ജീവിതം കഴിച്ച അനവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ട്.
പാര്‍ട്ടിയ്ക്കായി പട നയിച്ച് കേസില്‍ അകപ്പെട്ടവര്‍, അടി കൊണ്ടവര്‍, കല്ലേറ് കൊണ്ടവര്‍ ഒക്കെയായി യുവജനങ്ങളുടെ ഒരു നീണ്ടനിര തന്നെ കോണ്‍ഗ്രസില്‍ ഉണ്ട്. അവിടെ കയറി എം.എല്‍.എ. സീറ്റ് പിടിച്ചു വാങ്ങാന്‍ ജസ്റ്റിസ് കമാല്‍ പാഷെയ്ക്ക് എന്തധികാരം? കോണ്‍ഗ്രസിനെ വളര്‍ത്തിയവര്‍, അതിനെ വീഴാതെ താങ്ങിനിര്‍ത്തിയവര്‍ അവിടെ ധാരാളമുണ്ടല്ലോ. പഞ്ചായത്ത് ഇലക്ഷനിലെ ഇടതുനേട്ടം ഒരു താല്‍ക്കാലിക പ്രതിഭാസമായി കണ്ടാല്‍ മതി.
മാത്രമല്ല, കോണ്‍ഗ്രസ്-ലീഗ് നേതാക്കളില്‍ ഒരു വിഭാഗം അഴിമതിവീരന്മാരാണെന്ന ധാരണ പൊതുവെ ഉണ്ട്. അത് മാറ്റിയെടുത്താലേ കോണ്‍ഗ്രസ്-ലീഗ് കൂട്ടുകെട്ട് ഫലപ്രദമാകൂ; വിജയം യു.ഡി.എഫിന് കൈവരിക്കാനാകൂ. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് കമാല്‍ പാഷെയ്ക്ക് അവിടെ ചെന്ന് ഒന്നും ചെയ്യാനാവില്ല.
അങ്ങനെ ആദര്‍ശത്തിന്റെ ആള്‍രൂപമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന് കെജ്രിവാളാകാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ യു.ഡി.എഫ്. ബാന്ധവത്തിനു പോകാതെ സ്വതന്ത്രനായി തനിയെ മത്സരിക്കൂ. കെട്ടിവച്ച കാശ് പോലും കിട്ടില്ല.
ഇനി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാലും ദയനീയമായി തോറ്റുപോകും. ടി.വി.യില്‍ പ്രത്യക്ഷപ്പെട്ട് ആദര്‍ശം വിളമ്പുന്നവരെയെല്ല ജനം നോക്കുന്നത്. ജീവിച്ചിരുന്ന് നാടിന് നന്മ ചെയ്തവരെയാണ്. അതുകൊണ്ടാണ് സ്വതന്ത്രന്മാരും മറ്റും ജയിച്ചുവരുന്നത്.
ഇനി മത്സരിച്ചാല്‍ തന്നെ ജസ്റ്റിസ് സുബ്രഹ്മണ്യന്‍പോറ്റിയുടെ അനുഭവമാകും ജസ്റ്റിസ് പാഷെയ്ക്കും ഉണ്ടാവുക. കെ.വി.തോമസിനോട് മത്സരിച്ച് തോറ്റു തുന്നം പാടി. നാണക്കേടായത് മിച്ചം… അതുകൊണ്ട് തനിയെ ഒരു പൊളിറ്റിക്കല്‍ മൂവ്മെന്റോ ആന്റി പൊളിറ്റിക്കല്‍ മൂവ്മെന്റോ തല്ലിക്കൂട്ടുക. വി ഫോര്‍ കൊച്ചി പോലെയോ 20-20 പോലെയോ ഒരെണ്ണം. ചിലപ്പോള്‍ ക്ലച്ച് പിടിച്ചാലോ.




MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.