ഡയാലിസിസ് രോഗികള്‍ പെരുകുന്നു നിര്‍ദ്ധനര്‍ സങ്കടക്കടലില്‍: സഹായം അനിവാര്യം

ഡയാലിസിസ് രോഗികള്‍ പെരുകുന്നു നിര്‍ദ്ധനര്‍ സങ്കടക്കടലില്‍: സഹായം അനിവാര്യം

പ്രമേഹരോഗം മൂലവും അല്ലാതെയും വൃക്ക രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. പ്രമേഹരോഗം മൂര്‍ച്ഛിച്ചും മരുന്നുകളുടെ അമിതമായ ഉപയോഗത്താലും കിഡ്‌നി രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. അവസാനം ഡയാലിസിസ് ചെയ്യാതെ മറ്റു മാര്‍ഗ്ഗമില്ലാതെ വരുന്നു. കാലുകള്‍ മുറിച്ചുമാറ്റപ്പെട്ടവരും ഉണങ്ങാത്ത വ്രണങ്ങളുമായി കഴിയുന്നവരും ധാരാളമാണ്.

ഇവരില്‍ ഡയാലിസിസ് രോഗികളുടെ അവസ്ഥ അതിദയനീയമാണ്. മിക്കവാറും രോഗികള്‍ക്ക് ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് വേണ്ടിവരുന്നു. പാവപ്പെട്ടവര്‍ ഓട്ടോറിക്ഷയിലോ സൗജന്യമായി കിട്ടുന്ന സുഹൃത്തുക്കളുടെ വാഹനങ്ങളിലോ ആണ് ആശുപത്രിയില്‍ ചെല്ലുന്നതും തിരിച്ചുപോകുന്നതും.

കുടുംബത്തിന്റെ അത്താണിയായിരുന്ന ആളാവും രോഗി. അയാള്‍ രോഗിയായതോടെ വരുമാനം ഇല്ലാതാകും. കൂടെ നില്‍ക്കാന്‍ ഭാര്യയോ മക്കളോ പോകേണ്ടി വരുന്നു. അവര്‍ക്കും ജോലി ചെയ്യാനോ പഠിക്കാനോ പറ്റാത്ത സാഹചര്യമാണുണ്ടാവുക.
സാധാരണ മറ്റു രോഗങ്ങളില്ലാത്ത ഡയാലിസിസ് രോഗികള്‍ക്ക് 700-800 രൂപയായിരിക്കും ഒരു ദിവസത്തെ ഡയാലിസിസ് ചെലവ്.

ആഴ്ചയില്‍ 2000 രൂപയില്‍ കൂടുതല്‍ ചെലവാകും. മാസത്തില്‍ 10,000 രൂപയില്‍ കുറയാതെയുള്ള തുകയാകും ചെലവാക്കേണ്ടി വരിക. നാലും അഞ്ചും സെന്റ് സ്ഥലത്ത് ചെറിയ കൂരയുമായി വരുമാനമൊന്നുമില്ലാതെ കഴിയുന്ന ഈ പാവങ്ങളെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ഓര്‍ക്കുക, നമ്മില്‍ 30 ശതമാനത്തോളം ആളുകള്‍ പ്രമേഹ രോഗികളാണ്. മിക്കവരും വൃക്കരോഗികളായാണ് മരിക്കുന്നത്. കൃത്യമായി ഡയാലിസിസ് ചെയ്യാനാകാത്ത നിരവധി ആളുകളെ ഞങ്ങള്‍ക്കറിയാം.

വ്യക്തിപരമായി പലരും സഹായിക്കുന്നുണ്ടെങ്കിലും കൂടുതല്‍ ആളുകളെ സഹായിക്കാനോ കൂടുതല്‍ തുക നല്‍കാനോ കഴിയാതെ വരുന്നു. നമ്മുടെ ഒരു ചെറിയ സഹായവും പ്രാര്‍ത്ഥനയും കുറെ ആളുകള്‍ക്ക് കുറച്ചുനാള്‍ കൂടി ജീവിതം നീട്ടിക്കിട്ടാന്‍ കാരണമാകും.
വിദേശത്തും സ്വദേശത്തുമുള്ള മലയാളികളുടെ സഹായത്താല്‍ സ്തുത്യര്‍ഹമായ രീതിയില്‍ ക്രൈസ്തവചിന്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന വിവരം ഏവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. അര്‍ഹതയുള്ളവരെ കണ്ടെത്തുന്നത് ക്രൈസ്തവചിന്ത ടീം ആയിരിക്കും. താഴെ പേരെഴുതിയിരിക്കുന്ന ഞങ്ങള്‍ ഇക്കാര്യത്തില്‍ പ്രാരംഭ സഹായഹസ്തവുമായി മുന്നോട്ടു നീങ്ങുകയാണ്.

ഈ രോഗികള്‍ക്ക് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു ഫോണ്‍വിളി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അങ്ങനെയായാല്‍ നമുക്കൊരുമിച്ച് ഈ ശുശ്രൂഷയില്‍ പങ്കാളികളാകാം.

എന്ന്, ക്രിസ്തുവില്‍ സഹോദരന്മാര്‍,

റവ. ബാബു ജോണ്‍ (ന്യൂ മെക്‌സിക്കോ, യുഎസ്എ) 001505 205 2633
വര്‍ഗീസ് ചാക്കോ (കേരളം) 94468 16953
റവ. വര്‍ഗീസ് എം. ശാമുവല്‍ (യു.കെ.) 00447478 331286
മാത്യു കോര കെല്ലര്‍ (ഡാളസ്, യു.എസ്.എ.) 001817 729 2077
പി.ജി. വര്‍ഗീസ് (ഒക്കലഹോമ, യു.എസ്.എ.) 001405 204 6184
കെ.എന്‍. റസ്സല്‍ (കേരളം), 9446571642

അപേക്ഷകള്‍ ക്ഷണിക്കുന്നു

ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന പാവപ്പെട്ടവര്‍ക്ക്, ചില മലയാളികള്‍ ക്രൈസ്തവചിന്ത വഴി സഹായഹസ്തം നീട്ടുന്നു.

മാസംതോറും ഡയാലിസിസിനായി ചെലവാകുന്നതിന്റെ ഒരു വിഹിതമായിരിക്കും സഹായമായി ലഭിക്കുക. തീരെ നിര്‍ധനരും വരുമാനം വളരെ കുറഞ്ഞവരുമായിരിക്കണം അപേക്ഷകര്‍.

രോഗിയുടെ രോഗവിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍, ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയുടെ വിവരം (ഫോണ്‍നമ്പര്‍ സഹിതം), കുടുംബാംഗങ്ങള്‍, പഠിക്കുന്നവര്‍, ജോലിയുള്ളവര്‍, മാസവരുമാനം എന്നിവ അപേക്ഷയില്‍ വ്യക്തമായി കാണിച്ചിരിക്കണം. വീട്ടിലെത്താനുള്ള വഴിയും എഴുതിയിരിക്കണം.

സഭാ പാസ്റ്ററുടെ സത്യസന്ധമായ ശുപാര്‍ശ കത്തും ഉണ്ടായിരിക്കണം. വിശദമായ രേഖകള്‍ അടങ്ങിയ അപേക്ഷ താഴെ കാണുന്ന വിലാസത്തില്‍ തപാല്‍ വഴി അയയ്ക്കുക. (കൊറിയര്‍ അയയ്ക്കരുത്)

വിലാസം:
ക്രൈസ്തവചിന്ത
മെഷ് കമ്പ്യൂട്ടേഴ്‌സ്, ചേലാമറ്റം, ഒക്കല്‍ പി.ഒ. 683550, എറണാകുളം ജില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!