ട്രംപ് തോല്‍വി സമ്മതിച്ചിട്ടും അനുകൂലികളുടെ അഴിഞ്ഞാട്ടം: ജോ ബൈഡനെ വിജയിയായി അമേരിക്കന്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ട്രംപ് തോല്‍വി സമ്മതിച്ചിട്ടും അനുകൂലികളുടെ അഴിഞ്ഞാട്ടം: ജോ ബൈഡനെ വിജയിയായി അമേരിക്കന്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ഒടുവില്‍ ട്രംപ് ‘തോറ്റു’. മനസ്സില്ലാമനസ്സോടെ ആണെങ്കിലും ഇനി വൈറ്റ്ഹൗസിന്റെ പടികളിറങ്ങാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയിലെ ഇലക്ഷന്‍ സംവിധാനങ്ങള്‍ എത്രയോ മുന്നിലാണ്.

തോല്‍വിയുടെ വക്കിലാണെന്ന് അറിഞ്ഞ ഉടന്‍ പടികള്‍ ഇറങ്ങും ഇന്ത്യന്‍ ഭരണാധികാരികള്‍. പിന്നെ കടിച്ചുതൂങ്ങി കിടക്കാനുള്ള നിയമത്തിന്റെ ഒരു പഴുതുമില്ല. നേര്‍പകുതി വീതം എം.എല്‍.എ.മാര്‍ ജയിച്ച അവസരങ്ങളില്‍ പോലും കേരളത്തില്‍ ഭരണം കൈമാറാനും തുടരാനും ബുദ്ധിമുട്ടുണ്ടായിട്ടില്ല. കേന്ദ്രത്തില്‍ ഭരണകക്ഷി തോല്‍ക്കാന്‍ പോകുന്നുവെന്നറിയുന്ന മാത്രയില്‍ ഭരണത്തില്‍ ഇരിക്കുന്നവര്‍ വീട്ടില്‍ പോകാന്‍ എല്ലാം ‘കെട്ടിപ്പെറുക്കുന്ന’ ഭരണസംവിധാനമാണ് ഇന്ത്യയുടേത്.

ട്രംപിന്റെ തോല്‍വി നിസ്സാര വോട്ടുകള്‍ക്കല്ല. എന്നിട്ടും ജയിച്ചു എന്ന വീമ്പിളക്കല്‍. ട്രംപ് അനുകൂലികള്‍ കൊടുത്ത കേസിന് കൈയും കണക്കുമില്ല. എല്ലാം തള്ളി. എന്നിട്ടും പിന്മാറാന്‍ തയ്യാറായില്ല. ഒടുവില്‍ തന്റെ അനുയായികള്‍ ക്യാപ്പിറ്റോളില്‍ തള്ളിക്കയറാന്‍ ശ്രമിച്ചു.

യു.എസ്. കോണ്‍ഗ്രസ് നടന്നുകൊണ്ടിരുന്നിടത്തേക്ക് പാഞ്ഞുകയറിയ ട്രംപ് അനുകൂലികള്‍ വലിയ നാശനഷ്ടം വരുത്തിയതായിട്ടാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും ട്രംപിനെ തള്ളിപ്പറഞ്ഞു. ഒടുവില്‍ തോറ്റു തുന്നം പാടി വൈറ്റ്ഹൗസ് പടികള്‍ ഇറങ്ങുകയാണ് ട്രംപ്.

‘നാണംകെട്ട്’ പുറത്തായ ട്രംപ് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!