എന്‍.സി.പി. ഇടതുമുന്നണി വിടുന്നതായി സൂചനകള്‍. സി.പി.എമ്മിന്റെ ധാര്‍മ്മികതയില്ലാത്ത നിലപാടുകളാണ് എന്‍.സി.പി.യെ ഇടതുമുന്നണി വിടാന്‍ പ്രേരിപ്പിക്കുന്നത്. ഇക്കാലമത്രയും ഇടതുമുന്നണിയോടൊപ്പം നിന്ന എന്‍.സി.പി.യെ ജോസ് കെ. മാണിക്കു വേണ്ടി അവഗണിക്കുകയാണ് സി.പി.എം. ചെയ്യുന്നത്.
അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പനെ ഒഴിവാക്കി പാലാ ജോസ് കെ. മാണിക്ക് കൊടുക്കുമെന്ന് ഉറപ്പ് വാങ്ങിയ ശേഷമാണ് ജോസ് സി.പി.എമ്മില്‍ എത്തിയത്.
ഇത് കേരള രാഷ്ട്രീയത്തിലെ ഏത് ‘പൊട്ടക്കണ്ണനും’ അറിവുള്ള കാര്യമാണ്. അപ്പനെ പോലെ ജോസിന് പാലായില്‍ വിലസണം, മന്ത്രിയാകണം. അതിനുള്ള എല്ലാ അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ചകളും നടത്തി തീരുമാനമെടുത്ത ശേഷമാണ് ജോസ് സി.പി.എമ്മിനെ പുല്കിയത്.
സി.പി.എമ്മിന്റെ കൂടെ വിശ്വസ്തതയോടെ നിന്ന് പാലാ പിടിച്ചെടുത്ത കാപ്പനേയും പാര്‍ട്ടിയേയും കൈവിടുന്നത് പിണറായി സര്‍ക്കാരിന്റെ അന്ത്യത്തിന് വഴിവയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്‍.സി.പി. സംസ്ഥാനസമിതി ഇടതുമുന്നണി വിടാന്‍ തീരുമാനിച്ചു എന്നാണറിയുന്നത്.
എന്‍.സി.പി. കേന്ദ്രനേതൃത്വവും പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. യു.ഡി.എഫുമായി എന്‍.സി.പി. അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എ.കെ. ശശീന്ദ്രനും തന്റെ ഗ്രൂപ്പും എല്‍.ഡി.എഫില്‍ തന്നെ നിന്നേക്കും.
യു.ഡി.എഫിന്റെ കുത്തക സീറ്റായ പാലാ പിടിച്ചെടുത്തത് കാപ്പന്റെ വ്യക്തിപ്രഭാവം കൊണ്ടു മാത്രമാണ്. കാപ്പന്റെ പാര്‍ട്ടി ജോസിന്റെ പാര്‍ട്ടിയേക്കാള്‍ ചെറുതെന്ന നിലപാട് സി.പി.എം. അംഗീകരിച്ചാലും ജനങ്ങള്‍ അംഗീകരിച്ചു കൊടുക്കില്ല.
ധാര്‍മ്മികതയുടെ ‘കൊലപാതകമാണ്’ ജോസിനെ ഏറ്റെടുത്തു കൊണ്ട് മാണി സി. കാപ്പനെ പുറത്താക്കുന്നതിലൂടെ സി.പി.എം. ചെയ്യുന്നത്. കാപ്പന് യു.ഡി.എഫിലേക്ക് എത്തുന്നത് യു.ഡി.എഫിന് ശക്തി പകരും എന്നതിലും സംശയം വേണ്ടാ.
അതേസമയം എന്‍സിപി എല്‍.ഡി.എഫ് വിടുന്നെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പ്രതികരിച്ചു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.