ചൈനയെ അതിരുവിട്ട് അധിക്ഷേപിച്ച ട്രംപിനെ നാണംകെടുത്തിക്കൊണ്ട് അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളുടെ ഐക്യവേദിയായ യൂറോപ്യന്‍ യൂണിയന് ചൈനയുമായി വമ്പന്‍ ബിസിനസ് കരാറിലെത്തി. ചൈനയ്ക്കെതിരെ ട്രംപ് നടത്തിയ നീക്കങ്ങളെ പൊളിച്ചടുക്കിക്കൊണ്ടാണ് ഇവര്‍ ചൈനയുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്.
ചൈനയില്‍ നടത്തിയിരുന്ന അമേരിക്കന്‍ വ്യവസായങ്ങള്‍ ട്രംപ് അമേരിക്കയിലേക്ക് മടക്കിക്കൊണ്ടു വന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോഴും അമേരിക്കയുടെ വമ്പന്‍ കമ്പനികള്‍ പലതും ചൈനയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഉത്പ്പാദനച്ചെലവ് കുറവുള്ള രാജ്യമായ ചൈനയില്‍ നിന്നും അമേരിക്കന്‍ വ്യവസായികള്‍ മാറില്ല എന്നതാണ് സത്യം.
ട്രംപ് കൊറോണ പ്രശ്നത്തില്‍ ഇടപെട്ടത് നയതന്ത്രജ്ഞന്റെ റോളിലല്ല, പകരം വഴക്കാളിയുടെ റോളിലാണ്. എല്ലാം ചൈനയുടെ തലയില്‍ വച്ചു. അമേരിക്ക-ചൈന ബന്ധം ശിഥിലമായതോടെ യൂറോപ്യന്‍ യൂണിയന് ബന്ധം ചൈന ശക്തമാക്കി. യൂറോപ്യന്‍ യൂണിയനുമായി കഴിഞ്ഞ ഏഴു വര്‍ഷമായി ചൈന നടത്തിവന്നിരുന്ന വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇതോടെ അമേരിക്കയുടെ സുഹൃത്തുക്കള്‍ എല്ലാം ശത്രുവിന്റെ പാളയത്തിലെത്തുകയും, അവരുടെ ചങ്ങാതികളാവുകയും ചെയ്തിരിക്കുന്നു.
ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും യൂറോപ്യന്‍ യൂണിയന് നേതാക്കളും ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലൂടെ നിക്ഷേപ കരാറിന് ധാരണയായി. യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ലെയന്‍, യൂറോപ്യന്‍ യൂണിയന് കൗണ്‍സില്‍ പ്രസിഡന്റ് ഷാള്‍ മിഷേല്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കര്‍, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാഖോം എന്നിവരും ചര്‍ച്ചയില്‍ പങ്കാളികളായി. അമേരിക്ക ചൈനയില്‍ നടത്തുന്ന വ്യവസായങ്ങള്‍ക്ക് തത്തുല്യമായ തോതില്‍ തന്നെ യൂറോപ്യന്‍ യൂണിയനും ചൈനയില്‍ വ്യവസായങ്ങള്‍ നടത്താം എന്നതാണ് കരാര്‍. യൂറോപ്യന്‍ യൂണിയന്റെ ഈ ചൈന ബന്ധം അമേരിക്കയെ അലോസരപ്പെടുത്തുമെന്നതിന് സംശയം വേണ്ട.
ഇനിയും നടക്കാനുള്ള നിരവധി ചര്‍ച്ചകളിലൂടെ മാത്രമേ ഈ നിക്ഷേപ കരാര്‍ പൂര്‍ത്തിയാവുകയുള്ളൂ. അമേരിക്ക കഴിഞ്ഞാല്‍ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യൂറോപ്യന്‍ യൂണിയന് മാറുകയാണ്. പ്രതിദിനം 90,000 കോടി രൂപയുടെ വ്യാപാരം ഇപ്പോള്‍ത്തന്നെ യൂറോപ്യന്‍ യൂണിയന് – ചൈന ബന്ധത്തില്‍ നടക്കുന്നുണ്ട്.
ഇനിയും യൂറോപ്യന്‍ യൂണിയന് കമ്പനികള്‍ ചൈനയിലേക്ക് ഒഴുകിത്തുടങ്ങുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഇലക്ട്രിക് കാറുകള്‍, ടെലികോം, ഐ.ടി., ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയുടെ വ്യവസായങ്ങള്‍ ചൈനയില്‍ എത്തും.
മറ്റു പാശ്ചാത്യരാജ്യങ്ങളെ കൂട്ടുപിടിച്ചുകൊണ്ടാണ് ട്രംപ് ചൈനയ്ക്കെതിരെ ഉപരോധം തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നത്. എന്നാല്‍ ട്രംപിന്റെ വിശ്വസ്ത മിത്രങ്ങള്‍ തന്നെ ചൈനയെ പുണരുന്നു എന്നതാണ് ഏറെ രസകരം. ട്രംപിന് ഇവിടെ ഇളിഭ്യനായി നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ.




MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.