സാമ്പത്തിക വളര്‍ച്ചയില്‍ ചൈന അമേരിക്കയെ പിന്തള്ളുമെന്ന് സി.ഇ.ബി.ആര്‍.

സാമ്പത്തിക വളര്‍ച്ചയില്‍ ചൈന അമേരിക്കയെ പിന്തള്ളുമെന്ന് സി.ഇ.ബി.ആര്‍.

സാമ്പത്തിക വളര്‍ച്ചയില്‍ 2033-ല്‍ ചൈന അമേരിക്കയുടെ മുമ്പിലെത്തുമെന്നായിരുന്നു ഇതുവരെയുള്ള സാമ്പത്തിക സര്‍വ്വേകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 2033 വരെ പോകേണ്ട, 2028-ല്‍ തന്നെ ചൈന അമേരിക്കയെ പിന്തള്ളുമെന്ന് പുതിയ റിപ്പോര്‍ട്ടുകളില്‍ കാണുന്നു.

സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്റ് ബിസിനസ് റിസര്‍ച്ച് (സി.ഇ.ബി.ആര്‍.) ആണ് പുതിയ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചിട്ടുള്ളത്.

2028-ഓടെ ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി ആകുമത്രേ. ആഗോള ജി.ഡി.പി.യില്‍ അമേരിക്കയുടെ പങ്കാളിത്തം 2021 മുതല്‍ കുറഞ്ഞു തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് മഹാമാരിയോട് ചൈന വിദഗ്ദ്ധമായി പ്രതികരിച്ചതിന്റെ പരിണിതഫലമാണ് ഈ മുന്നേറ്റത്തിന് കാരണം.

ചൈന പ്രതിവര്‍ഷം 5.7 ശതമാനം വളര്‍ച്ച നേടുമ്പോള്‍ അമേരിക്ക 1.9 ശതമാനം മാത്രമാണെന്നും സി.ഇ.ബി.ആര്‍. റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ മൂന്നാമത്തെ ശക്തിയായി ജപ്പാന്‍ വളരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2020 ആകുമ്പോള്‍ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നും വിലയിരുത്തുന്നുണ്ട്. ജര്‍മ്മനി ആകും അഞ്ചാം സ്ഥാനത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!