ഇന്നത്തെ ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ ജനക്കൂട്ടം പാടില്ലെന്നും പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള മീറ്റിംഗുകള്‍ മാത്രമേ നടത്താവൂ എന്നും സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അജയ് തിലക് ഐ.എ.എസിന്റെ ഉത്തരവില്‍ പറയുന്നു. രാത്രി 10 മണിക്കു തന്നെ യോഗങ്ങള്‍ അവസാനിപ്പിക്കണം.
നിലവിലുള്ള പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ ഒത്തുചേരല്‍ പാടുളളൂ. മാസ്ക് ധരിച്ചിരിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. സാമൂഹ്യ അകലം പാലിച്ചിരിക്കണം. പബ്ലിക് കൂട്ടങ്ങള്‍ പാടില്ല.
ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഓര്‍ഡര്‍ ആണ് സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
പള്ളികളിലെ വര്‍ഷാവസാന യോഗങ്ങള്‍ നടത്തണമെന്ന് നിര്ബന്ധമുള്ളവര് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അത്രയും ആളുകളെ മാത്രമേ പള്ളിയില്‍ കയറ്റാവൂ. വലിയ ആഘോഷങ്ങളും തീറ്റയും കുടിയും ഒട്ടുംതന്നെ പാടില്ല. ഇന്നു രാത്രി 10 മണിക്ക് യോഗങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യണം.



MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.