വൈറ്റ്ഹൗസിനോട് വിട പറയാന്‍ ഒരുങ്ങുമ്പോഴും ബൈഡനോടുള്ള ട്രംപിന്റെ ദേഷ്യം തീരുന്നില്ല. അദ്ദേഹത്തിന്റെ ദേഷ്യത്തിന് ബലിയാടായതോ, കോവിഡ് രോഗികളും. 2.3 ലക്ഷം ഡോളറിന്റെ ധനസഹായമാണ് ട്രംപ് ഒപ്പിടാത്തതിന്റെ പേരില്‍ വിതരണം ചെയ്യാനാവാതെ പോയത്. 14 ലക്ഷം അമേരിക്കക്കാര്‍ക്കാണ് കൊവിഡ് ധനസഹായമായി ഈ തുക ലഭിക്കേണ്ടിയിരുന്നത്.
എല്ലാവരിലും സഹായമെത്തിക്കാന്‍ ഈ തുക തികയില്ലെന്ന കാരണം പറഞ്ഞാണ് അദ്ദേഹം ഈ കൊവിഡ് ധനസഹായ പദ്ധതിയില്‍ ഒപ്പിടാതെ പിന്മാറിയത്. ട്രംപിന്റെ ഈ നടപടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ പോലും ഞെട്ടിച്ചു എന്നാണ് വാര്‍ത്ത. ഒടുവില്‍ തോല്‍വി അംഗീകരിക്കേണ്ടി വന്ന ട്രംപിന്റെ ഇപ്പോഴത്തെ സ്വഭാവം ആന കരിമ്പിന് കാട്ടില്‍ കയറിയതു പോലെയാണ്. ജനാധിപത്യത്തില്‍ വിജയമുണ്ട്, തോല്‍വിയുമുണ്ട്.
ജയിച്ച ആളിനെ അഭിനന്ദിക്കുന്നതാണ് ഒരു നല്ല നയതന്ത്രജ്ഞന്റെ ലക്ഷണം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ആജീവനാന്ത പദവിയായി കരുതിയിരിക്കുന്ന ട്രംപിന് ബൈഡന്റെ വിജയത്തെ ഇപ്പോഴും അംഗീകരിക്കാനായിട്ടില്ല.
പണം ചെലവഴിക്കാനുള്ള ഉത്തരവില്‍ ഒപ്പിടാത്തതു കൊണ്ട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തന മേഖലയിലെ നടപടികള്‍ ഭാഗികമായി മുടങ്ങുമെന്നാണ് മാധ്യമ വാര്‍ത്തകള്‍. ഈ നീക്കത്തിനെതിരെ ഇടക്കാലം ചെലവിടാനുള്ള തുക അനുവദിക്കാനുള്ള ശ്രമത്തിലാണ് യു.എസ്. കോണ്‍ഗ്രസ്. ട്രംപ് കൊവിഡ് രോഗികളോട് കാണിച്ച ഈ ക്രൂരതയെ യു.എസ്. കോണ്‍ഗ്രസ് അതിജീവിക്കും എന്നാണ് കരുതുന്നത്.
മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലായിരുന്നു 2.30 ലക്ഷം ഡോളര്‍ കൊവിഡ് ധനസഹായ പദ്ധതികള്‍ക്കായി യു.എസ്. കോണ്‍ഗ്രസ് മാറ്റിവച്ചത്. അന്നൊന്നും ഒരെതിര്‍പ്പും ഉന്നയിക്കാതിരുന്ന ട്രംപ് പൊടുന്നനെ ഫയല്‍ ഒപ്പിടാതെ മടക്കുകയായിരുന്നു.
ട്രംപ് ഇറങ്ങി പോകുമ്പോള്‍ വൈറ്റ്ഹൗസില്‍ എന്തെല്ലാം പണി ഒപ്പിച്ചിട്ട് പോകൂം എന്ന് കാത്തിരുന്ന് കാണാം. ജനുവരി 20-ന് നടക്കുന്ന ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇദ്ദേഹത്തിന്റെ നിലപാടുകള്‍ എന്തായിരിക്കുമെന്ന ആശങ്കയും രാഷ്ട്രീയ നിരീക്ഷകരില്‍ ഉണ്ട്.
മുന്‍ പ്രസിഡന്റുമാര്‍ ചെയ്തതു പോലെ അന്തസ്സായി ജോ ബൈഡന് ഷേക്ക്ഹാന്‍ഡ് കൊടുത്ത് ആശ്ലേഷിച്ച് പടിയിറങ്ങുമോ? അതോ എന്തെങ്കിലുമൊക്കെ വിളിച്ചുകൂവി നാണംകെട്ട് പടിയിറങ്ങുമോ? കാത്തിരുന്നു കാണാം.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.