തിരുവല്ല: ഐപിസി 97-ാമത് ജനറൽ കൺവൻഷൻ്റെ ഒരുക്കങ്ങളാരംഭിച്ചു. ജനുവരി 17 മുതല്‍ 24 വരെ കുമ്പനാട് ഹെബ്രോന്‍പുരത്ത് കൺവൻഷൻ നടക്കും. ജനറല്‍ പ്രസിഡന്റ് റവ. വല്സന് എബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി റവ. സാം ജോര്‍ജ് അധ്യക്ഷത വഹിക്കും.
”ദൈവത്തിന്റെ പുതുവഴികള്‍” എന്നതാണ് ചിന്താവിഷയം. വൈകിട്ട് 6 മുതല്‍ 9 വരെയാണ് യോഗങ്ങള്‍. 24 ഞായറാഴ്ച രാവിലെ 9 മുതല്‍ 12 വരെ സംയുക്ത ആരാധനയും സമാപനസമ്മേളനവും നടക്കും. പകല്‍ യോഗങ്ങളും തിരുവത്താഴശുശ്രൂഷയും ഈ വര്‍ഷം ഉണ്ടായിരിക്കുന്നതല്ല. സോദരീസമാജം സമ്മേളനം, ഹിന്ദി സെഷന്, പിവൈപിഎ സമ്മേളനം, യൂത്ത് അഡ്വാന്‍സ് എന്നീ പ്രോഗ്രാമുകള്‍ കണ്‍വന്‍ഷന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ജനറല്‍ കൗണ്‍സില്‍ ഭാരവാഹികളായ റവ. വല്സന് എബ്രഹാം, റവ. വില്സന് ജോസഫ്, റവ. സാം ജോര്‍ജ്, റവ. എം. പി. ജോര്‍ജ്കുട്ടി, സണ്ണി മുളമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിവിധ സംഗീത ഗ്രൂപ്പുകള്‍ ഗാനശുശ്രൂഷയ്ക്ക് നിർവഹിക്കും. സർക്കാരിൻ്റെ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടത്തുന്ന കണ്വന്ഷന് വിവിധ ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ വര്‍ഗീസ് മത്തായി, ജോയിൻ്റ് കണ്‍വീനര്‍ രാജന് ആര്യപ്പള്ളി എന്നിവര്‍ അറിയിച്ചു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.