സംസ്ഥാനത്ത് 2172 പേര്‍ക്ക് കോവിഡ്; 1964 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് 2172 പേര്‍ക്ക് കോവിഡ്; 1964 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 2172 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 464 പേര്ക്കും, മലപ്പുറം ജില്ലയില് നിന്നുള്ള 395 പേര്ക്കും, കോഴിക്കോട് ജില്ലയില് നിന്നുള്ള 232 പേര്ക്കും, പാലക്കാട് ജില്ലയില് നിന്നുള്ള 184 പേര്ക്കും, തൃശൂര് ജില്ലയില് നിന്നുള്ള 179 പേര്ക്കും, കാസര്ഗോഡ് ജില്ലയില് നിന്നുള്ള 119 പേര്ക്കും, എറണാകുളം ജില്ലയില് നിന്നുള്ള 114 പേര്ക്കും, കോട്ടയം ജില്ലയില് നിന്നുള്ള 104 പേര്ക്കും, പത്തനംതിട്ട ജില്ലയില് നിന്നുള്ള 93 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള 87 പേര്ക്കും, കൊല്ലം ജില്ലയില് നിന്നുള്ള 77 പേര്ക്കും, കണ്ണൂര് ജില്ലയില് നിന്നുള്ള 62 പേര്ക്കും, ഇടുക്കി ജില്ലയില് നിന്നുള്ള 37 പേര്ക്കും, വയനാട് ജില്ലയില് നിന്നുള്ള 25 പേര്ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന് (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര് കൊടുങ്ങല്ലൂര് സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര് കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര് സ്വദേശി പ്രതാപചന്ദ്രന് (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന് (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന് പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന് (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന് (54), ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), ആഗസ്റ്റ് 20ന് മരണമടഞ്ഞ തൃശൂര് പോര്കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന് ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന് (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന് (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‌ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 218 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‌ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 52 പേര് വിദേശ രാജ്യങ്ങളില് നിന്നും 102 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്. 1964 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില് 153 പേരുടെ സമ്ബര്ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 450 പേര്ക്കും, മലപ്പുറം ജില്ലയില് നിന്നുള്ള 366 പേര്ക്കും, കോഴിക്കോട് ജില്ലയില് നിന്നുള്ള 213 പേര്ക്കും, തൃശൂര് ജില്ലയില് നിന്നുള്ള 152 പേര്ക്കും, പാലക്കാട് ജില്ലയില് നിന്നുള്ള 147 പേര്ക്കും, കാസര്ഗോഡ് ജില്ലയില് നിന്നുള്ള 111 പേര്ക്കും, എറണാകുളം ജില്ലയില് നിന്നുള്ള 108 പേര്ക്കും, കോട്ടയം ജില്ലയില് നിന്നുള്ള 97 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള 83 പേര്ക്കും, കൊല്ലം ജില്ലയില് നിന്നുള്ള 75 പേര്ക്കും, പത്തനംതിട്ട ജില്ലയില് നിന്നുള്ള 65 പേര്ക്കും, കണ്ണൂര് ജില്ലയില് നിന്നുള്ള 56 പേര്ക്കും, വയനാട് ജില്ലയില് നിന്നുള്ള 23 പേര്ക്കും, ഇടുക്കി ജില്ലയില് നിന്നുള്ള 18 പേര്ക്കുമാണ് ഇന്ന് സമ്ബര്ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!