അമേരിക്കയില്‍ കൊറോണ വാക്‌സിന്‍ നല്‍കിതുടങ്ങി

അമേരിക്കയില്‍ കൊറോണ വാക്‌സിന്‍ നല്‍കിതുടങ്ങിവിൽസൺ ജോസഫ് കിഴക്കേടത്ത്
ഹൂസ്റ്റൺ

2020 കൊറോണ വൈറസിന്റെ വര്‍ഷം ആയിരുന്നു. ഈ വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ വൈറസില്‍ നിന്ന് രക്ഷപ്പെടാന്‍ അതിവേഗം വാക്‌സിനുകള്‍ കണ്ടെത്തി എന്നതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ വാക്‌സിനുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പരീക്ഷിച്ച് വിജയിച്ച് അവതരിപ്പിക്കുന്നത്.

ഈ വര്‍ഷം അവസാനത്തില്‍ തന്നെ ചില രാജ്യങ്ങളും വാക്‌സിനേഷന്‍ തുടങ്ങി. ചില വാക്‌സിനുകള്‍ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിനുകള്‍ നല്‍കാന്‍ മിക്ക കമ്പനികളും സജ്ജമായി എന്നാണ്.
അമേരിക്കയില്‍ കൊറോണ വാക്‌സിന്‍ നല്‍കിതുടങ്ങി. രണ്ടു ഘട്ടങ്ങളായിട്ടാണ്, ആദ്യ വാക്‌സിന്‍ എടുത്ത ശേഷം 21-ാം ദിവസം രണ്ടാമത്തെ ഡോസും എടുക്കണം.

അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസര്‍ വികസിപ്പിച്ചെടുത്ത ബിഎന്‍ടി 162 വാക്‌സിന്‍ ആണ് ഉപയോഗിക്കുന്നത്. വിവിധ പ്രായപരിധിയില്‍ ഉള്ള, വിവിധ ഭുപ്രേദേശങ്ങളിലുള്ളവരില്‍ ഈ വാക്‌സിന്‍ പരീക്ഷിച്ചെങ്കിലും ആരിലും കാര്യമായ പാര്‍ശ്വഫലങ്ങള്‍ കണ്ടില്ലെന്നാണ് കമ്പനിയുടെ അവകാശവാദം . ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും ആണ് ആദ്യം വാക്‌സിന്‍ നല്‍കുക.

ലോകമെമ്പാടും 1.28 ബില്യണ്‍ ഡോസ് ആണ് ഈ കോവിഡ് വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ലോകത്തെ 780 കോടി ജനങ്ങള്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുന്നത് വന്‍ വെല്ലുവിളി തന്നെയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഫൈസറിനൊപ്പം വികസിപ്പിച്ചെടുത്ത ബയോഎന്‍ടെക്കിന്റെ വാക്‌സീന്‍ ബ്രിട്ടനും യുഎസും ഉള്‍പ്പെടെ 45 ലധികം രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഒന്‍പത് വാക്‌സിനുകളാണ് ഇപ്പോള്‍ സജീവമായി രംഗത്തുള്ളത്. ഇവയുടെ 800 കോടി ഡോസുകള്‍ക്കാണ് ഇപ്പോള്‍ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ രണ്ടാമത്തെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയതിനുശേഷം ഈ ആഴ്ച കൂടുതല്‍ കോവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ പുതിയ വേരിയന്റ് വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്നും കമ്പനികള്‍ അവകാശപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!