കോഴിക്കോട്: സുവിശേഷ രണാങ്കണത്തിൽ അഞ്ച് ദശാബ്ദങ്ങൾ പിന്നിടുന്ന ഐപിസി കോഴിക്കോട് സെൻ്റർ ശുശ്രൂഷകൻ ബാബു എബ്രഹാമിനെയും ഭാര്യ കുഞ്ഞുമോൾ എബ്രഹാമിനെയും സെൻ്റർ ആദരിച്ചു. പാസ്റ്റർ ബാബു എബ്രഹാമിൻ്റെ എഴുപതാം ജന്മദിനത്തിൽ കോഴിക്കോട് സഭാഹാളിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്.
സെൻ്റർ സെക്രട്ടറി പാസ്റ്റർ ഷിബി ജോർജിൻ്റെ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോഷി സേവ്യർ, പാസ്റ്റർ എ. പി. വർഗീസ് എന്നിവർ പ്രാർത്ഥിച്ചു. നൈസി ഗാനം ആലപിച്ചു.
പാസ്റ്റർമാരായ ജിൻ്റോ തോമസ്, ജേക്കബ് തമ്പുരാൻ കൊല്ലി, ജോബി ജോർജ്ജ്, ഷാജൻ വി എൽ, പാസ്റ്റർ പി. പി. തമ്പി, ബേബി കുര്യാക്കോസ്, ജോൺസൻ ബെന്നി, ലിനീഷ് കോഴിക്കോട് എന്നിവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ പി. സി. മാത്യു മെമൻ്റോ നൽകി. പാസ്റ്റർ തമ്പി അനുഗ്രഹ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്തു. പാസ്റ്റർ ബാബു എബ്രഹാമിൻ്റെയും കുടുംബത്തിൻ്റെയും പ്രധാനപ്പെട്ട വിവരങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തി തയ്യാറാക്കിയ 2021ലെ കലണ്ടർ പാസ്റ്റർജേക്കബ് പൊന്നാങ്കയം പ്രകാശനം ചെയ്തു. പാസ്റ്റർ ജയിംസ് കുട്ടി സമാപന പ്രാർത്ഥന നടത്തി.



MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.