28 വർഷം മുമ്പ് നടന്ന കൊലപാതകകേസിന് അന്ത്യം. സിസ്റ്റർ അഭയയെ കൊന്ന് കിണറ്റിൽ തള്ളി എന്നായിരുന്നു കേസ്. കുറ്റക്കാരെ കണ്ടെത്തി യത് തിരുവനന്തപുരം സി ബി ഐ കോടതിയാണ്.വിധി നാളെ കോടതി പ്രഖ്യാപിക്കും.
മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഫാദർ തോമസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര ജയിലേക്കും മാറ്റും .
ഫാദർ തോമസാണ് കൊല നടത്തിയതെന്ന് കോടതി കണ്ടെത്തി. സെഫി തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു എന്നും കണ്ടെത്തി.
തെറ്റ് ചെയ്തിട്ടില്ലെന്നും കോടതിയാണ് തന്റെ ദൈവമെന്നും ഫാദർ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.കോടതിയുടെ പ്രഖ്യാപനം
കേട്ട് സെഫി പൊട്ടിക്കരഞ്ഞു.
കേരള പോലീസ് അന്വേഷിച്ച് തള്ളിക്കളഞ്ഞ കേസാണിത്. വോട്ടുബാങ്കായ കത്തോലിക്ക സഭയെ കൂടെ നിര്‍ത്താന്‍ ഇരുമുന്നണികളും ശ്രമിച്ചതിന്റെ ഫലമായിട്ടാണ് കേസ് ഇത്രയും നാള് നീണ്ടുപോയത്
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.