73-മത് സംസ്ഥാന പി വൈ പി എ ക്യാമ്പിന്റെ ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു.

73-മത് സംസ്ഥാന പി വൈ പി എ ക്യാമ്പിന്റെ ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു.

കുമ്പനാട് : കേരള സ്റ്റേറ്റ് പി വൈ പി എയുടെ 73-മത് ജനറൽ ക്യാമ്പ് 2020 ഡിസംബർ 22-24 വരെ വെർച്വൽ പ്ലാറ്റഫോമിൽ നടത്തുവാൻ വേണ്ടുന്ന ക്രമീകരണങ്ങൾ നടന്നു വരുന്നു.

സംസ്ഥാന പി വൈ പി എയുടെ ഔദ്യോദിക ഫെയ്സ്ബുക്ക്‌ പേജിലും, പ്രമുഖ ക്രിസ്തീയ മാധ്യമങ്ങളിലൂടെയും നിങ്ങൾക്ക് പങ്ക് ചേരാം.

ഡിസംബർ 22 വൈകിട്ട് 4:00 ന് ഉത്ഘാടനം ചെയ്യപ്പെടുന്ന ജനറൽ ക്യാമ്പിൽ അനുഗ്രഹീതരായ ദൈവദാസന്മാർ വചനശുശ്രൂക്ഷ നിർവഹിക്കുന്നു, ഒപ്പം അനുഗ്രഹിക്കപ്പെട്ട സംഗീത ശുശ്രൂക്ഷയും..

എല്ലാ ദിവസവും വൈകിട്ട് 04:00 മുതൽ 06:00 വരെ കിഡ്സ്‌ സെഷൻ രാത്രി 07:00 മുതൽ 09:00 വരെ തുടർന്നുള്ള സെഷൻ നടത്തപ്പെടും.

ക്യാമ്പിനെപറ്റിയുള്ള വിശദമായി വിവരങ്ങൾ പിന്നാലെ അറിയിക്കും. ലോക്കൽ, സെന്റർ, മേഖല തലങ്ങളിലുള്ള എല്ലാ പി വൈ പി എ പ്രവർത്തകരും, സഹോദരങ്ങളും, കുഞ്ഞുങ്ങളും പങ്ക് ചേരുവാൻ അഭ്യർത്ഥിക്കുന്നു.

ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്, ഇതോടൊപ്പമുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Click here for Online Camp Registration ?

https://forms.gle/keDu6inLpTnDVoep8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!