തിരുവല്ല: ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷൻ സിസംബർ 17 മുതൽ 20 വരെ നടക്കും. വെർച്വലായി സംഘടിപ്പിച്ചിരിക്കുന്ന കൺവൻഷനിൽ വൈകിട്ട് 6.30 മുതൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ പങ്കെടുക്കാം. ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാസ്റ്റർ സി. സി. എബ്രഹാം ഡിസംബർ 17 വൈകിട്ട് 6.30ന് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അധ്യക്ഷത വഹിക്കും.
പാസ്റ്റർമാരായ കെ. സി.ജോൺ, സാം ജോർജ്, ബാബു ചെറിയാൻ, സാബു വർഗീസ്(യുഎസ്), ജോൺ കെ. മാത്യു, ഷിബു തോമസ്(യുഎസ്), രാജു മേത്ര, എന്നിവർ രാത്രിയിലെ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. സിസംബർ 20ന് ഞായറാഴ്ച നടക്കുന്ന സഭായോഗത്തിൽ പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, രാജു പൂവക്കാല, കെ. സി.തോമസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എം. കെ. കുര്യൻ അധ്യക്ഷനായിരിക്കും.
വിവിധ യോഗങ്ങളിൽ പാസ്റ്റർമാരായ ഷിബു നെടുവേലിൽ, ബിജോയ് കുര്യാക്കോസ്, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, എം. ഐ. കുര്യൻ, സി. സി. എബ്രഹാം എന്നിവർ അധ്യക്ഷത വഹിക്കും.
ഡോ. ബ്ലസൻ മേമന, ലോഡ്സൺ ആൻ്റണി, കൊച്ചുമോൻ എന്നിവർ നേതൃത്വം നല്കുന്ന കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ(ജനറൽ കൺവീനർ), ജോൺസൺ മാത്യു കോട്ടയം, സജി മത്തായി കാതേട്ട്(ജനറൽ ജോയിൻ്റ് കൺവീനേഴ്സ് ), അജി കല്ലുങ്കൽ (മ്യൂസിക് കൺവീനർ), ഫിന്നി പി. മാത്യു, വെസ്ലി എബ്രഹാം(ഇവൻ്റ് കൺവീനേഴ്സ്), പാസ്റ്റർ അലക്സ് പാപ്പച്ചൻ(ലോജിസ്റ്റിക് കൺവീനർ), പി. എം. ഫിലിപ്പ്, കുഞ്ഞച്ചൻ വാളകം, പാസ്റ്റർ ബിജോയ് കുര്യാക്കോസ്, ബോബി തോമസ്(ഫൈനാൻസ് കൺവീനേഴ്സ് ) എന്നിവർ കൺവൻഷൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കും.
വാർത്ത – സജി മത്തായി കാതേട്ട്



MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.