ജിജി ചാക്കോ തേക്കുതോട്
തിരുവല്ല: ഐപിസി മല്ലപ്പള്ളി സെൻ്ററിലെ നെടുങ്ങാടപ്പള്ളി ബേർശേബാ സഭാഹാളിന് നേർക്ക് അക്രമം. ഹാളിൻ്റെ പുറകുവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ അക്രമികൾ ഹാളിലെ അലമാരയും കസേരകളും മറ്റുപകരണങ്ങളും നശിപ്പിച്ചു. ഇന്ന് രാവിലെ ആരാധനക്കായി സഭാഹാൾ തുറന്നപ്പോളാണ് സംഭവം പുറത്തറിയുന്നത്. അലമാരിയിൽ നിന്ന് മൂവായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
കീഴ്വായ്പൂര് പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളാണോ സാമൂഹികവിരുദ്ധരാണോ സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. പാസ്റ്റർ ഫെയ്ത്ത് ബ്ലെസൻ പള്ളിപ്പാടാണ് ഇവിടെ ശുശ്രൂഷിക്കുന്നത്.



MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.