ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷത്തെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ‘സെമിഫൈനല്‍’ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ആ വിശേഷണം പൂര്‍ണമായും ശരിയല്ല.
നിയമസഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമാണ് ചര്‍ച്ചചെയ്യുന്നതെങ്കില്‍ തദ്ദേശ പോരാട്ടത്തില്‍ പ്രദേശിക ഘടകങ്ങളാണ് പ്രതിഫലിക്കുന്നത്. സര്‍ക്കാരിന്റെ പ്രകടനത്തെ വിലയിരുത്തുന്നതല്ല ഈ വോട്ടെടുപ്പ്.
ഇടത്-വലത് മുന്നണികള്‍ക്ക് പുറമേ ബിജെപി സ്ഥാനാര്‍ത്ഥികളും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ചു കയറും. അരാഷ്ട്രീയ വാദികളായ സ്വതന്ത്രരരും പാര്‍ട്ടി വിമതര്‍ പോലും തദ്ദേശീയമായ കാരണങ്ങളാല്‍ ജയിക്കാറുണ്ട്. പരിചിത മുഖവും ജനകീയ ഇടപെടലും വിധിനിര്‍ണയത്തിന് പ്രധാനഘടകമാകുമെന്ന് മുന്നണിനേതാക്കള്ക്കറിയാം. അത്തരക്കാരെ രംഗത്തിറക്കിയാണ് സഖ്യങ്ങളുടെ പോരാട്ടം.
പല പഞ്ചായത്തുകളിലും ഡസന്‍ കണക്കിന് വിമതരരാണ് മുന്നണികള്‍ക്ക് ഭീഷണിയര്ത്തുന്നത്. സാധാരണ രാഷ്ട്രീയക്കാരന്റെ സ്വപ്നമായ നിയമസഭയും പാര്‍ലമെന്റുമാണ് തദ്ദേശ സ്ഥാപനങ്ങള്‍. അന്‍പത് ശതമാനം സ്ത്രീ സംവരണമേര്‍പ്പെടുത്തിയപ്പോള്‍ നിരവധി ലോക്കല്‍ നേതാക്കന്മാരുടെ സീറ്റ് മോഹത്തിന് ഭംഗം വന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രം ചികഞ്ഞാല്‍ പ്രദേശികതയാണ് മുന്നിട്ട് നില്‍ക്കുന്നത്.
ഭരണപ്രതിപക്ഷ കക്ഷികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയല്ല വോട്ടര്‍മാര്‍ വിരലില്‍ മഷി പുരട്ടുന്നത്. തങ്ങളുടെ നാടുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്നങ്ങളും വ്യക്തിബന്ധങ്ങളുമാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആകെ തുക.
ജില്ല പഞ്ചായത്തുകളിലേക്കും ചില മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും രാഷ്ട്രീയം സ്വാധീനിക്കാറുണ്ടെന്നത് വസ്തുതയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൃത്യമായി വിലയിരുത്തി പോളിങ് ബൂത്തിലേക്ക് മലയാളികള്‍ പോകുന്നത് നിയമസഭ തിരഞ്ഞെടുപ്പില്‍ മാത്രമാണ്. പ്രബുദ്ധരായ കേരളീയര്‍ സെമിഫൈനലിലെ ഫലത്തെ മാറ്റിനിര്‍ത്തിയാണ് സംസ്ഥാന ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നണികളുടെ സംഘടനാ സംവിധാനത്തെ ഫൈനല്‍ മത്സരത്തിന് സജ്ജമാക്കാന്‍ പോന്നതാണ്.



MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.