റ്റി. ഒ. പത്രോസ് നിത്യതയിൽ

റ്റി. ഒ. പത്രോസ് നിത്യതയിൽ

പി. ടി. ഷിൻസ് നേര്യമംഗലം

ഇടുക്കി: എജി ഗിൽഗാൽ അടിമാലി ടൗൺ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ റ്റി. ഒ. പത്രോസ്(63) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഡിസംബർ 4 ഉച്ചയ്ക്ക് 1ന് എജി അടിമാലി സഭാ സെമിത്തേരിയിൽ. ഇന്ന് വൈകിട്ട് 3ന് ശേഷം എജി അടിമാലി ടൗൺ ചർച്ചിൽ പൊതുദർശനത്തിന് വയ്ക്കും. കോതമംഗലം വെട്ടാമ്പാറ തവരകാട്ടിൽ കുടുംബാംഗമാണ്.

ഇന്ന് പുലർച്ചെ നാലിന് ശേഷം ഹൃദയാഘാതം മൂലമാണ് അന്ത്യം. 14 വർഷമായി അടിമാലി ഗിൽഗാൽ എജി ചർച്ചിന്റെ ശുശ്രൂഷകനാണ്. മുൻ പ്രസ്ബിറ്ററും എജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ പാർട്നേഴ്‌സ് ട്രഷററുമാണ്. തിരൂർ, മാമല, അങ്കമാലി, ഊന്നുകല്ല്, എന്നീ സഭകളിൽ ശുശ്രൂഷകനായിരുന്നു.

ഭാര്യ: ഗ്രേസി. മക്കൾ: സാം, നോബിൾ. മരുമകൾ: പ്രശീല.


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!