തിരുവല്ല: ഐപിസിയുടെ എഫ്സിആർഎ ലൈസൻസ് പുനസ്ഥാപിച്ച് കിട്ടിയെന്ന് ജനറൽ പ്രസിഡൻ്റ് വൽസൻ എബ്രഹാമിൻ്റെ ഇമെയിൽ. ജനറൽ കൗൺസിൽ അംഗങ്ങൾക്കും മറ്റുള്ളവർക്കും അയച്ച ഈമെയിൽ സന്ദേശത്തിലാണ് ഡിസംബർ 1ന്
എഫ്സിആർഎ റെജിസ്ട്രേഷൻ പുനസ്ഥാപിച്ചുവെന്ന് ജനറൽ പ്രസിഡൻ്റ് എഴുതിയിരിക്കുന്നത്.
2017- ’18 സാമ്പത്തിക വർഷത്തിൽ സ്വീകരിച്ച വിദേശ പണത്തിൻ്റെ വരവ് ചെലവ് കണക്കുകളുടെ റിട്ടേൺ ഫയൽ ചെയ്യാത്തതുകൊണ്ടാണ് 2019-ൽ എഫ്സിആർഎ ലൈസൻസ് റദ്ദായതെന്നും ഇമെയിൽ സൂചിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം എഫ്സിആർഎ ലൈസൻസ് പുനസ്ഥാപിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക കാര്യങ്ങൾ ബാങ്കിനെ അറിയിക്കുന്നത് എളുപ്പത്തിലാക്കാൻ പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.