By: ഫിന്നി ജോൺ, പാലക്കാട്
പാലക്കാട്: ഐപിസി ദക്ഷിണ മലബാർ മേഖല 2020- ’21 വർഷത്തെ പ്രവർത്തനോദ്ഘാടനം ഐപിസി ജനറൽ സെക്രട്ടറി റവ. സാം ജോർജ് നിർവഹിച്ചു. കേരളാ സ്റ്റേറ്റ് ആക്റ്റിങ് പ്രസിഡന്റ് പാസ്റ്റർ സി. സി. എബ്രഹാം പദ്ധതി സമർപ്പണം നടത്തി.
ഐപിസി നെന്മാറ ഹാളിലെ ചടങ്ങുകളിൽ സൺഡേസ്കൂൾ സംസ്ഥാന ട്രഷറർ അജി കല്ലുങ്കൽ, പിവൈപിഎ സ്റ്റേറ്റ് സെക്രട്ടറി ഷിബിൻ സാമുവേൽ, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ചാക്കോ ദേവസ്യ, പാസ്റ്റർ ജയിംസ് വർഗീസ്, എബ്രഹാം വടക്കേത്ത്, മലബാർ മിഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ ബിജോയി കുരിയാക്കോസ്, ഐപിസി ഗ്ലോബൽ മീഡിയ സെക്രട്ടറി സജി മത്തായി കാതേട്ട് എന്നിവർ ആശംസകളറിയിച്ചു.
പാസ്റ്റർ ജിമ്മി കുരിയാക്കോസ്, പാസ്റ്റർ രാജൻ ഈശായി, പാസ്റ്റർ കെ. ബിനു, ഫിന്നി ജോൺ, ജോർജ് തോമസ് എന്നിവർ നേതൃത്വം നൽകി.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.