ആലപ്പുഴ: സോളാര്‍ കേസില്‍ സത്യം പുറത്തുവരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞാന്‍ ദൈവവിശ്വാസിയാണ്. സത്യം എന്നെങ്കിലും പുറത്തുവരുമെന്ന വിശ്വാസമുണ്ട്. ആരോപണം വന്നപ്പോള്‍ അത്യധികം ദുഃഖിക്കുകയോ സത്യാവസ്ഥ പുറത്തുവരുമ്ബോള്‍ അത്യധികം സന്തോഷിക്കുകയോ ചെയ്യുന്നില്ല. ആരോപണം വന്നപ്പോള്‍ അറിയാമായിരുന്നു സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് -ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സോളാർ കേസിലെ മുഖ്യപ്രതി കെ.ബി ഗണേഷുകമാര് ആണെന്നും ഉമ്മന്‍ ചാണ്ടിയുടെ പേര് സരിതയുടെ കത്തില്‍ ഉള്‍പ്പെടുത്തിയത് ഗണേഷ് പറഞ്ഞിട്ടാണെന്നും ഗണേഷിന്റെ ബന്ധുവും വിശ്വസ്തനുമായിരുന്ന ശരണ്യ മനോജ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
കെ.ബി ഗണേഷ്കുമാറിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന ഉണ്ടായോ എന്ന ചോദ്യത്തിന് അതിലേക്കൊന്നും കടക്കുന്നില്ല. അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയില്ല. ആരുടെയും പേര് പറയാനില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതികരം എന്റെ അജണ്ടയിലില്ല. പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോൾ ഇത്തരം പ്രശ്നങ്ങളുണ്ടാകും. അതൊക്കെ സഹിക്കുക. പ്രതികാരം ചെയ്യാനില്ല.
സത്യാവസ്ഥ പുറത്തുവരാന്‍ ഞാനായിട്ട് ഒരു അന്വേഷണവും ആവശ്യപ്പെടുന്നില്ല. സോളാര്‍ ഇടപാടില്‍ ആകെയുണ്ടായ ചെലവ് കമ്മീഷനെ വച്ചതാണ്. അല്ലാതെ സര്‍ക്കാരിന് ഒരു പൈസ പോലും ചെലവ് വന്നിട്ടില്ല. ഇനിയും അന്വേഷിച്ച് പണം കളിയേണ്ട കാര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആലപ്പുഴ ദേശീയപാത വികസനത്തിന് കായംകുളം ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ എത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി. ദേശീയപാത വികസനം വേണം. പക്ഷേ അതിനു വേണ്ടി സ്ഥലമേറ്റെടുക്കുമ്ബോള്‍ എല്ലാവരുടെയും പരാതികള്‍ പരിഹരിക്കണം. ഇക്കാര്യത്തില്‍ കോടതി തീരുമാനം കൂടി അനുസരിച്ച് ഒരു തീരുമാനമുണ്ടാകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.