By: റെജി മല്ലശേരി
തിരുവല്ല: ഐപിസി കേരള സ്റ്റേറ്റ് പ്രയര്‍ ബോര്‍ഡിൻ്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് കണ്‍വെന്‍ഷന്റെ അനുഗ്രഹത്തിനായി മേഖലാടിസ്ഥാനത്തില്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ 16 വരെ പ്രാര്‍ത്ഥനകള്‍ നടക്കും. ഓരോ ജില്ല കേന്ദ്രീകരിച്ച് സൂം വെർച്വൽ പ്രാര്‍ത്ഥനയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ജില്ലയിലെയും പ്രയര്‍ കോര്‍ഡിനേറ്റര്‍മാര്‍ നേതൃത്വം നല്‍കും.
നവംബർ 23ന് തിരുവനന്തപുരം, 27ന് കൊല്ലം, 30ന് കോട്ടയം, ഡിസംബർ 2ന് ആലപ്പുഴ/എറണാകുളം, 7ന് തൃശൂര്‍/പാലക്കാട്, 11ന് നോര്‍ത്ത് മലബാര്‍, 13ന് ഇടുക്കി,16ന് പത്തനംതിട്ട എന്നീ ക്രമത്തിലാണ് പ്രർത്ഥനായോഗങ്ങൾ.
സഭാശുശ്രൂഷകന്മാരും വിശ്വാസികളും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് പ്രയര്‍ ബോര്‍ഡ് ചെയര്മാന് പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡ്, സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂര്‍ എന്നിവര്‍ അറിയിച്ചു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.