വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് മരണങ്ങള് എട്ടു ലക്ഷം പിന്നിട്ടു. 802,318 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ഇതുവരെ ജീവന് നഷ്ടപ്പെട്ടതെന്നാണ്് വിവരം. ലോകത്ത് ഇതുവരെ 23,096,646 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 15,688,639 പേര്‍ക്ക് രോഗമുക്തി നേടാനായി എന്നത് മാത്രമാണ് ആശ്വാസം നല്കുന്ന ഏക ഘടകം.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, വേള്‍ഡോ മീ്റ്റര്‍ എന്നിവയുടെ കണക്കുകള്‍പ്രകാരമാണിത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്സിക്കോ, കോളംബിയ, സ്പെയിന്, ചിലി എന്നിവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന ആദ്യ പത്ത് രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്.
അമേരിക്ക-5,795,337, ബ്രസീല്‍-3,536,488, ഇന്ത്യ-2,973,368, റഷ്യ-946,976, ദക്ഷിണാഫ്രിക്ക-603,338, പെറു-567,059, മെക്സിക്കോ-543,806, കോളംബിയ-522,138, സ്പെയിന്-407,879, ചിലി-393,769.
മേല്പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്ക-179,153, ബ്രസീല്‍-113,454, ഇന്ത്യ-55,928, റഷ്യ-16,189, ദക്ഷിണാഫ്രിക്ക-12,843, പെറു-27,034, മെക്സിക്കോ-59,106, കോളംബിയ-16,568, സ്പെയിന്-28,838, ചിലി-10,723.
ഇറാന്, അര്‍ജന്റീന, ബ്രിട്ടന്, സൗദി എന്നീ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനു മുകളിലാണ്. ആറ് രാജ്യങ്ങളില്‍ കോവിഡ് രോഗികള്‍ രണ്ടു ലക്ഷത്തിനു മുകളിലാണ്. 10 രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍ ഉണ്ട്.
ജര്‍മ്മനിയില്‍ ഇന്നലെ മാത്രം 1,707 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഉക്രെയ്ന്, ഇന്തൊനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും വ്യാപനം ശക്തമാണ്. ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ അണുബാധ നിരക്ക് ഏറ്റവും കൂടുതലുള്ളത് ഇന്തൊനേഷ്യയിലാണ്. ദക്ഷിണ കൊറിയയില്‍ ഇന്നലെ 288 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ഘട്ട വ്യാപനം രാജ്യത്ത് ശക്തമാവുകയാണ്. ന്യൂസിലന്‍ഡില്‍ ഇന്നലെ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ലോകത്ത് രണ്ടുവര്‍ഷം കൊണ്ട് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.