സാജു പ്രകാശ് എൽഡിഎഫ് സ്ഥാനാർത്ഥി
സാജു പ്രകാശ് ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ പഞ്ചായത്ത് എകെജി നഗർ പതിനാലാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഗ്രന്ഥശാല പ്രവർത്തകനും ഗ്രാമീണ സ്ത്രീശാക്തീകരണ നേതാവുമായ സാജു ഐപിസി ഗോസ്പൽ സെൻ്റർ കള്ളിക്കാട് സഭാംഗമാണ്.
ബേസിൽ ബേബി ട്വൻ്റി20 സ്ഥാനാർത്ഥി
ബേസിൽ ബേബി എറണാകുളം ജില്ലയിലെ വെങ്ങോല പഞ്ചായത്ത് അറയ്ക്കപ്പടി പതിനേഴാം വാർഡിൽ ട്വൻ്റി20 സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഐപിസി പെരുമ്പാവൂർ അറയ്ക്കപ്പടി സഭാംഗമാണ്.
ജേക്കബ് ജോർജ് യുഡിഎഫ് സ്ഥാനാർത്ഥി
ജേക്കബ് ജോർജ് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരസഭ മീന്തലക്കര പതിനൊന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ശാരോൻ ഫെലോഷിപ്പ് ചർച്ച് തോട്ടഭാഗം സഭാംഗമാണ്.
ഷാജി കുളനട യുഡിഎഫ് സ്ഥാനാർത്ഥി
ഷാജി കുളനട പത്തനംതിട്ട ജില്ലയിലെ പന്തളം ബ്ലോക്ക് പഞ്ചായത്ത് തുമ്പമൺതാഴം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ടിപിഎം കുളനട സഭാംഗമാണ്.
ബേബി തേവലക്കര യുഡിഎഫ് സ്ഥാനാർത്ഥി
ബേബി തേവലക്കര കൊല്ലം ജില്ലയിലെ തലവൂർ പഞ്ചായത്ത് മേലേപുര നാലാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. എജി കൊട്ടാരക്കര നെടുതേരി സഭാംഗമാണ്.
ബിൻസു ജോർജ് എൽഡിഎഫ് സ്ഥാനാർത്ഥി
ബിൻസു ജോർജ് ആലപ്പുഴ ജില്ലയിലെ പാണ്ടനാട് പഞ്ചായത്ത് നാലാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഐപിസി ചെങ്ങന്നൂർ കല്ലിശേരി സഭാംഗമാണ്.
സുമാ ജോസ് എൽഡിഎഫ് സ്ഥാനാർത്ഥി
സുമാ ജോസ് പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്ത് പതിനാറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. സെൻ്റ് തോമസ് റെസിഡൻഷ്യൽ സെൻട്രൽ സ്കൂൾ അധ്യാപികയും ശാരോൻ ഫെലോഷിപ്പ് ചർച്ച് കടമ്പനാട് സഭാംഗവുമാണ്.
ജോണിക്കുട്ടി ജോസഫ് സ്വതന്ത്ര സ്ഥാനാർത്ഥി
ജോണിക്കുട്ടി ജോസഫ് കോട്ടയം ജില്ലയിലെ മുണ്ടക്കയം പഞ്ചായത്ത് എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഐപിസി ബഥേൽ മുണ്ടക്കയം സഭാംഗമാണ്.








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.