2019-20 അക്കാദമിക് വര്‍ഷത്തില്‍ അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയത് 760 കോടി ഡോളര്‍. അതായത്, 56,624 കോടി രൂപാ. ട്രംപ് ഭരണകാലത്ത് 4.4 ശതമാനം കുറവുണ്ടായിട്ടും 56624 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് ഒഴുകിയത്.
അമേരിക്കയിലെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്സ് പ്രസിദ്ധീകരിച്ച ഓപ്പണ്‍ ഡോര്‍സ് 2020 എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
കഴിഞ്ഞവര്‍ഷം 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ എത്തി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് ചൈനയില്‍ നിന്നാണ്. 3.72 ലക്ഷം രണ്ടാം സ്ഥാനത്ത് ഇന്ത്യ. 1.93 ലക്ഷം മിടുക്കരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ലക്ഷങ്ങള്‍ മുടക്കി പഠനത്തിനായി അമേരിക്കയില്‍ എത്തിയത്.
ആറു വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മഹാമാരിയില്‍ 4.4% കുറഞ്ഞു. എന്നിട്ടും 56624 കോടി ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തി.
ട്രംപിന്റെ ഭരണകാലത്ത് അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് മെച്ചമുണ്ടായി എന്നു പറയുമ്പോള്‍ അതില്‍ ഈ തുകയ്ക്കും ഗണ്യമായ പങ്ക് വഹിക്കാനായിട്ടുണ്ട്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.