ആസാമില്‍ പോലീസിന്റെ ഇടപെടല്‍ മുഖാന്തരം നരബലി ശ്രമം പൊളിഞ്ഞു. ശിവസാഗര്‍ ജില്ലയിലാണ് നരബലി നടക്കാന്‍ പോകുന്നു എന്ന ആരോപണം പരന്നത്. തുടര്‍ന്ന് പോലീസിന്റെ ശ്രമഫലമായി നാലു കുട്ടികളെ മോചിപ്പിച്ചു.
നാലു കുട്ടികളില്‍ ഒരാളുടെ അച്ഛന് സ്വന്തം മകനെയും സഹോദരന്റെ മക്കളെയും കുരുതി കൊടുക്കാന്‍ ശ്രമിക്കുന്നെന്ന് പ്രദേശവാസികള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പാഞ്ഞെത്തി കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.
ഒളിഞ്ഞിരിക്കുന്ന നിധിക്കു വേണ്ടിയായിരുന്നുവത്രേ നരബലിക്കുള്ള നീക്കം. മന്ത്രവാദിയായ ഒരു ഡോക്ടറായിരുന്നു ഇതിന് ഉപദേശം നല്‍കിയത്. പ്രാദേശിക ചാനലുകളാണ് ഈ സംഭവം പുറത്തുവിട്ടത്.
എന്നാല്‍ നരബലി നടത്താന്‍ ശ്രമിച്ചതിന് തെളിവില്ലെന്നാണ് പോലീസ് പക്ഷം.
ഏതായാലും പോലീസ് അന്വേഷണപാതയില്‍ തന്നെയാണ്. ഇപ്പോള്‍ നാലു കുട്ടികളും പോലീസ് കസ്റ്റഡിയിലാണ്. അവരുടെ സുരക്ഷയ്ക്കായിട്ടാണ് കുട്ടികളെ പോലീസ് സൂക്ഷിച്ചിരിക്കുന്നതെന്ന് ശിവസാഗര്‍ എസ്.പി. അമിതാബ് സിന്‍ഹ പറഞ്ഞു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.