ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ ദളിത് യുവതിയെ വിവാഹം ചെയ്ത ഇരുപത്തെട്ടുകാരനെ അടിച്ചു കൊന്നു. രാജസ്ഥാന് അല്‍വാര്‍ സ്വദേശിയായ ആകാശ്സിങ്ങിനെ തിങ്കളാഴ്ചയാണ് അഞ്ചു പേര് ചേര്‍ന്ന് ഇരുമ്പ് ദണ്ഡുകളും മുളവടികളും കൊണ്ട് ആക്രമിച്ചത്. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആകാശ് ബുധനാഴ്ച മരിച്ചു.
അഞ്ചു മാസം മുമ്പാണ് ആകാശ്സിങ്ങ് ദളിത് യുവതിയെ വിവാഹം ചെയ്തത്. ഇതിനെതിരെ ചിലര്‍ രംഗത്തുവന്നിരുന്നു. വധഭീഷണിയുണ്ടായതോടെ ഇരുവരും ഗ്രാമം മാറി താമസിച്ചു. ഞായറാഴ്ച ഭാര്യയുടെ അച്ഛനും അമ്മയും ഇരുവരെയും ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനുള്ള അവസരമെന്ന കണക്കുകൂട്ടലില്‍ ഇരുവരും തിങ്കളാഴ്ച ഗ്രാമത്തിലെത്തി. സഹോദരന് രാഹുല്സിങ്ങും ദമ്പതികള്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഭക്ഷണം കഴിച്ചശേഷം പുറത്തേക്ക് പോയ സഹോദരനെ പവന്, മോഹിത്, രവി, അജയ്, ലാലു, ധര്മേന്ദ്രന് എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് രാഹുല്സിങ്ങ് പറഞ്ഞു.
രാഹുല്സിങ്ങിന്റെ പരാതിയില്‍ പോലീസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു. ആകാശ് യാത്ര ചെയ്ത ഓട്ടോറിക്ഷ അജയിനെ ഇടിച്ചതിനെ തുടര്‍ന്നാണ് അക്രമമെന്ന് പ്രതികള്‍ അവകാശപ്പെട്ടു.








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.