യു.എ.ഇ.യില്‍ വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കാം

യു.എ.ഇ.യില്‍ വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കാം

യു.എ.ഇ.യില്‍ വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കാം
യൂറോപ്പിനെയും അമേരിക്കന്‍ ഐക്യനാടുകളെയും കടത്തിവെട്ടിക്കൊണ്ട് വ്യക്തിനിയമങ്ങള്‍ ഉദാരമാക്കുകയാണ് യു.എ.ഇ. വിവാഹിതരാകാതെ ഇനി പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കാം. വ്യക്തിനിയമത്തില്‍ നിര്‍ണ്ണായകമായ ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് അവ പരിഷ്‌കരിച്ചിരിക്കുന്നത്.

പ്രായപൂര്‍ത്തിയായവര്‍ സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഇനി കുറ്റകരമല്ല യു.എ.ഇ.യില്‍. പ്രവാസി വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ സുപ്രധാനമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ദുരഭിമാനക്കൊല കുറ്റകൃത്യമാക്കി. മദ്യപാനികള്‍ക്കും പരമസുഖം. മദ്യപിച്ചാല്‍ ഇനി ശിക്ഷയില്ല, പിഴ മാത്രം. അംഗീകൃത സ്ഥലങ്ങളില്‍ വച്ച് മദ്യപിക്കാം, പൂസാകാം.

ഏഴ് എമിറേറ്റ്‌സുകളുടെ ഒരു കൂട്ടമാണല്ലോ യു.എ.ഇ. വേണമെങ്കില്‍ എമിറേറ്റ്‌സുകള്‍ക്ക് ഇതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.
21 വയസ്സിനു താഴെയുള്ളവര്‍ മദ്യം ഉപയോഗിക്കുന്നത് ഇപ്പോഴും കുറ്റകരമാണ്. ആ നിയമം തുടരും. പൊതുസ്ഥലങ്ങളില്‍ പൂവാലന്മാരായി കറങ്ങിനടക്കുന്നവര്‍ക്ക് ജയില്‍ശിക്ഷയായിരുന്നു മുമ്പ്. അത് മാറ്റി പിഴയാക്കി. ഇനി ജയിലില്‍ പോകേണ്ട.

പ്രവാസികളുടെ അനന്തരാവകാശം സംബന്ധിച്ചുള്ള നിയമത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. അവരുടെ രാജ്യത്തിന്റെ നിയമമാണ് അതിന് മാനദണ്ഡം. മാത്രമല്ല, വില്‍പ്പത്രം തയ്യാറാക്കി വച്ചിട്ടുണ്ടെങ്കില്‍ അതുകൂടി പരിഗണിച്ചും അവരുടെ നാടിന്റെ നിയമം അനുസരിച്ചുമാണ് ഇനി അനന്തരാവകാശം ലഭിക്കുക.

വിവാഹം സംബന്ധിച്ച നിയമനടപടികള്‍ അവരുടെ രാജ്യത്തിന്റെ നിയമമനുസരിച്ചായിരിക്കും തീര്‍പ്പ് കല്പിക്കുക. ഫെഡറല്‍ പീനല്‍കോഡ്, ഫെഡറല്‍ പീനല്‍ പ്രൊസീജിയര്‍ എന്നീ നിയമങ്ങളിലും മാറ്റം വരുത്തിയതായി യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യന്‍ പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!