കേരളത്തിനാശ്വാസം; കോവിഡ് വ്യാപനമില്ല; ഇന്ന് 6820 പേർക്ക് രോഗബാധ; ചികിത്സയിൽ 84,087 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകൾ പരിശോധിച്ചു. 7699 പേർ രോഗമുക്തരായി. 26 പേരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചു.

84087 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. 5935 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഉറവിടമറിയാത്ത 730 കേസുകളാണ് ഇന്നുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരിൽ 60 ആരോഗ്യപ്രവർത്തകരും ഉണ്ട്.

കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി കോവിഡ് കണക്കുകൾ പുറത്തുവിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!