
ഫിലിപ്പ് ദാനിയേല്‍, ന്യൂയോര്‍ക്ക്
അന്തിമഫലം വരുന്നതിനു മുമ്പേ ട്രംപ് വിജയം ആഘോഷിച്ചു തുടങ്ങി
538 ഇലക്ടറല്‍ വോട്ടുകളില്‍ 238 നേടി ജോ ബൈഡന് മുമ്പില്‍ നില്‍ക്കുമ്പോഴും ട്രംപ് വിജയം ആഘോഷിച്ചു തുടങ്ങി. ട്രംപിന് 213 വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള 87 ഇലക്ടറല്‍ വോട്ടുകള്‍ അടങ്ങിയ സ്റ്റേറ്റുകളിലെ ഫലം വരാനുണ്ട്. 270 വോട്ടുകള്‍ മതി പ്രസിഡന്റായി ജയിച്ചു കയറാന്‍.
ഫലം പ്രഖ്യാപിച്ച 451 വോട്ടുകളുള്ള സ്റ്റേറ്റുകളിലെ ജനകീയ വോട്ടുകളില്‍ ട്രംപ് നേടിയതിനേക്കാള്‍ 22 ലക്ഷത്തിലധികം വോട്ടുകള്‍ ബൈഡന് നേടിയിട്ടുണ്ട്. പക്ഷേ വിജയത്തിനാധാരം സ്റ്റേറ്റുകളില്‍ വിജയം നേടി ഇലക്ടറല്‍ വോട്ടുകള്‍ കരഗതമാക്കുക എന്നതാണ്. അതിന് ഇനിയും കാത്തിരിക്കണം. 87 ഇലക്ടറല്‍ വോട്ടുകളുള്ള സ്റ്റേറ്റുകള്‍ എണ്ണിത്തീരണം. അതിന് മുമ്പുതന്നെ വിജയം ആഘോഷിക്കാന്‍ ട്രംപ് ജനങ്ങളോട് ആഹ്വാനം പുറപ്പെടുവിച്ചതായി വാര്‍ത്താ ബുള്ളറ്റിനുകളില്‍ കാണുന്നു.
മാത്രമല്ല, സുപ്രീംകോടതിയില്‍ കേസ് കൊടുത്തതായും അറിയുന്നു. ഇനി വരാനുള്ള 87 ഇലക്ടറല്‍ വോട്ടുകളുള്ള 7 സ്റ്റേറ്റുകള്‍ എണ്ണാന്‍ കിടക്കുന്നതേയുള്ളൂ. ആ സ്റ്റേറ്റുകളില്‍ ഇപ്രാവശ്യം പോസ്റ്റല്‍ ബാലറ്റുകള്‍ കൂടുതല്‍ വന്നതു കൊണ്ട് അതുംകൂടി എണ്ണിയിട്ടേ ഫലപ്രഖ്യാപനം ഉണ്ടാകൂ.
ഏഴ് സ്റ്റേറ്റുകളാണ് ഇനി എണ്ണാനുള്ളത്. ഇതില്‍ വിസ്കോന്‍സണ്‍, നവാഡാ എന്നീ സ്റ്റേറ്റുകളില്‍ ബൈഡന് ലീഡ് ചെയ്യുന്നതായാണ് വിവരം. ഇവിടെ ജയിച്ചാല്‍ 16 വോട്ടുകള്‍ കൂടി ബൈഡന്റെ പെട്ടിയില്‍ വീഴും. ജോര്‍ജ്ജിയ, നോര്‍ത്ത് കരോളിന, പെന്‍സില്‍വാനിയ, മിഷിഗണ്‍, അലാസ്ക എന്നി സ്റ്റേറ്റുകളാണ് എണ്ണാനുള്ളത്. ഇവിടെ നിന്നും 70 ഇലക്ടറല്‍ വോട്ടുകളുണ്ട്.
ഇപ്പോള്‍ കിട്ടിയ 238-ന്റെ കൂടെ ലീഡ് ചെയ്യുന്ന വിസ്കോന്‍സണ്‍, നവാഡാ എന്നീ സ്റ്റേറ്റുകളിലെ 16 കൂടി കിട്ടിയാല്‍ ബൈഡന് 254 വോട്ടാകും. 270 മതി ജയിക്കാന്‍. ഇനി എണ്ണാനുള്ള അഞ്ച് സ്റ്റേറ്റുകളില്‍ നിന്ന് പതിനേഴോ അതില്‍ കൂടുതലോ ഇലക്ടറല്‍ വോട്ടുകളുള്ള ഒരു സ്റ്റേറ്റ് കൂടി ബൈഡന്റെ ഭാഗത്തേക്ക് തിരിഞ്ഞാല്‍ ബൈഡന്റെ ജയം സുനിശ്ചിതമാകും.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.