തിരുവല്ല: ഐപിസി ജനറൽ പ്രസിഡൻ്റ് വൽസൻ എബ്രഹാം കേരളാ സ്റ്റേറ്റ് കൗൺസിലിന് മേൽ അച്ചടക്ക നടപടികൾ സ്വീകരിക്കാനൊരുങ്ങിയതിനെതിരെ തിരുവല്ല സബ് കോടതിയുടെ ഇഞ്ചക്ഷൻ ഓർഡർ. ഓഗസ്റ്റ് 12 ലെ സൂം വെർച്വൽ മീറ്റിങ്ങിന് ശേഷം ജനറൽ പ്രസിഡൻ്റും കേരള സ്റ്റേറ്റും തമ്മിൽ നടക്കുന്ന രൂക്ഷ തർക്കത്തിനിടെയാണ് ഇന്നലെ കോടതിയുടെ ഉത്തരവ്.
ജനറൽ പ്രസിഡൻ്റിൻ്റെ ഭരണഘടനാ വിരുദ്ധപ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ച് അടൂർ സ്വദേശി ജിജോ ജോൺ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കോടതിയിൽ നിന്ന് ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജനറൽ ഭരണസമിതി കേരള സ്റ്റേറ്റിന്റെ മേൽ യാതൊരു നടപടിയും സ്വീകരിക്കാൻ പാടില്ലായെന്ന് കോടതി വ്യക്തമാക്കി.
നവംബർ 16ന് കോടതി വീണ്ടും കേസ് പരിഗണിക്കും. വാദം കേട്ടതിന് ശേഷമായിരിക്കും അന്തിമ വിധി. ജനറൽ പ്രസിഡൻ്റ് വൽസൻ എബ്രഹാം സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് സി.സി. എബ്രഹാമിനും സെക്രട്ടറി ഷിബു നെടുവേലിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.