പിസിനാക് ഫോക്കസ് ഗ്രൂപ്പ് സർവേ തുടങ്ങി

പിസിനാക് ഫോക്കസ് ഗ്രൂപ്പ് സർവേ തുടങ്ങി

ന്യൂയോർക്ക്: പിസിനാക് കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട ഫോക്കസ് ഗ്രൂപ്പിൻ്റെ പ്രവർത്തനം സജീവമായി. 2019 ജൂലൈയിൽ ഫ്ളോറിഡയിൽ നടന്ന പിസിനാക്ക് ജനറൽബോഡിയിലാണ് 15 അംഗ ഫോക്കസ് ഗ്രൂപ്പ് കമ്മറ്റിയെ തിരഞ്ഞെടുത്തത് . കോൺഫറൻസിന്റെ പോരായ്മകൾ തിരുത്തി സമ്മേളനം വിജയപ്രദമാക്കാനുള്ള മാർഗനിർദേശങ്ങൾ സമർപ്പിക്കുകയാണ്  ഫോക്കസ് ഗ്രൂപ്പിന്റെ ലക്ഷ്യം.

വിശ്വാസികളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കുവാൻ തയാറെടുക്കുകയാണ് ഫോക്കസ് ഗ്രൂപ്പ് . ഫോക്കസ് ഗ്രൂപ്പ് സർവേയിൽ ചോദ്യാവലി ഉൾക്കൊള്ളിച്ചിട്ടുണ്ട് . കോൺഫറൻസ് മെച്ചപ്പെടുത്തുന്നതിനായി മുൻ പിസിഎൻകെ എക്സിക്യൂട്ടീവ്, ദേശീയ, പ്രാദേശിക പ്രതിനിധികൾ, പങ്കെടുത്തവർ എന്നിവരിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കും.

പാസ്റ്റർ ജോർജ്ജ് മാത്യു(ഫിലദെൽഫിയ), ഡോ. തോമസ് ഇടിക്കുള(ബോസ്റ്റൺ), ജോർജ് മത്തായി സിപിഎ(ഡാളസ്) , ഡോ. ജോർജ് മാത്യു(ന്യൂ ജേഴ്സി), പാസ്റ്റർ സിബി തോമസ്(ജോർജിയ), പാസ്റ്റർ സാം നൈനാൻ (ഫ്ളോറിഡ), പാസ്റ്റർ സണ്ണി താഴാംപള്ളം(ഹൂസ്റ്റൺ), വെസ്ലി വർഗീസ്(ചിക്കാഗോ ), പാസ്റ്റർ ടൈറ്റസ് ഈപ്പൻ(ചിക്കാഗോ), പാസ്റ്റർ ജോയി ഏബ്രഹാം (ഫ്ലോറിഡ), റോബിൻ രാജു(ഡാളസ്), ഫിൽസൺ തോമസ്(കണക്ലിക്കട്ട്), സജി തട്ടയിൽ(ന്യൂയോർക്ക്), വെസ്ലി ജോർജ്(കാനഡ), പാസ്റ്റർ ബിജു (ബെൻ) ജോൺ (നോർത്ത് കരോലിന) എന്നിവരാണ് ഫോക്കസ് ഗ്രൂപ്പ് ഭാരവാഹികൾ.

ഓൺലൈൻ സർവേ പൂർത്തിയാകാൻ രണ്ടു മിനിറ്റോളം വേണ്ടിവരും. സർവേയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ദയവായി താഴെയുള്ള വെബ് ലിങ്കിൽ പ്രവേശിക്കുക.

http://www.pcnakfocus.org

https://tinyurl.com/pcnaksurvey

പിസിനാക്ക് മെച്ചപ്പെടുത്തുന്നതിൽ ഈ സർവേ വളരെയധികം സഹായകരവാകും. എല്ലാവരുടെയും പങ്കാളിത്തം വളരെ പ്രധാനമാണെന്നും  അഭിപ്രായങ്ങൾ രേഖപ്പെടുത്തി എത്രയുംവേഗം സർവേ പൂർത്തിയാക്കണന്നെന്നും ഫോക്കസ് ഗ്രൂപ്പ് കമ്മിറ്റിയറിയിച്ചു. സർവേ പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ പിസിനാക് ഫോക്കസ് ഗ്രൂപ്പ് ഒരു റിപ്പോർട്ട് തയ്യാറാക്കും.

സർവേ പൂർത്തിയാക്കുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ അയയ്ക്കുക- survey@pcnakfocus.org ഫോൺ – 8100126 09

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!