ഗിൽഗാൽ ആശ്വാസഭവനിൽ 177 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: സ്ഥിതി ആശങ്കാജനകം

ഗിൽഗാൽ ആശ്വാസഭവനിൽ 177 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: സ്ഥിതി ആശങ്കാജനകം

By: അനിയൻകുഞ്ഞ് ചേടിയത്ത്

തിരുവല്ല: ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനിൽ 177 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി നടന്ന കോവിഡ് റാപ്പിഡ് ടെസ്റ്റിലാണ് ആശങ്കാജനകമായ ഫലമറിഞ്ഞത്. അന്തേവാസികളും ജോലിക്കാരുമുള്‍പ്പടെ നാനൂറിലധികം പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രോഗബാധിതരെ ആശ്വാസഭവനിൽ തന്നെയാണ് കോവിഡ് ക്ലസ്റ്ററായി തിരിച്ച് ചികിത്സിക്കുന്നത്.

മുന്നൂറ്റിയൻപതോളം അന്തേവാസികളിൽ എണ്‍പത് ശതമാനവും വയോജനങ്ങളും മാനസിക-ശാരീരിക വൈകല്യമുള്ളവരും കിടപ്പുരോഗികളുമാണ്. രോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആശങ്ക വർധിപ്പിക്കുന്നു.

സർക്കാരിൻ്റെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ആശ്വാസഭവൻ പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുള്ള ദൈവമക്കളുടെ പ്രാർത്ഥനയും അകമഴിഞ്ഞ സഹകരണവും ഈ പ്രതിസന്ധി ഘട്ടത്തിലുണ്ടാകണമെന്ന് ഡയക്ടർ പാസ്റ്റർ പ്രിൻസ് അറിയിച്ചു.
 

One thought on “ഗിൽഗാൽ ആശ്വാസഭവനിൽ 177 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: സ്ഥിതി ആശങ്കാജനകം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!